PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഓൺലൈൻ സിങ്ങിങ് റ്റാലെന്റ് കോണ്ടസ്റ്റ് സീസൺ-5 ബ്രോഷർ പ്രകാശനം നടന്നു

ഓൺലൈൻ സിങ്ങിങ് റ്റാലെന്റ് കോണ്ടസ്റ്റ് സീസൺ-5 ബ്രോഷർ പ്രകാശനം നടന്നു

ഓൺലൈൻ സിങ്ങിങ് റ്റാലെന്റ് കോണ്ടസ്റ്റ് സീസൺ-5 ബ്രോഷർ പ്രകാശനം നടന്നു

അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി സംഘടിപ്പിക്കുന്ന ഓൺലൈൻ സിങ്ങിങ് റ്റാലെന്റ് കോണ്ടസ്റ്റ് സീസൺ-5 ബ്രോഷർ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. ബൻസർ ഫാംഹൗസിൽ നടന്ന ഗീത് കീ രാത്ത് എന്ന പരിപാടിയിൽ മുഖ്യതിഥികളായി പങ്കെടുത്ത പെർഫെക്റ്റ് ബഷീർ, ടി.സി.എ അക്ബർ, ഷെറീഫ് ബൻസർ, ഇശൽ ബാൻഡ് അബുദാബി മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം എന്നിവർ ചേർന്ന് പ്രകാശനം  നിർവ്വഹിച്ചു. പതിനഞ്ചിനും, അമ്പതിനും ഇടയിൽ പ്രായമുള്ള ആളുകൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഒഡീഷൻ ഉൾപ്പടെ 6 റൗണ്ടുകളിലായി ഓൺലൈനിലൂടെ നടക്കുന്ന മത്സരത്തിൽ ഓരോ റൗണ്ടിന്റെയും മാനദണ്ഡങ്ങൾ അനുസരിച്ച് പ്രഗത്ഭരായ വിധി കർത്താക്കൾ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഫൈനലിൽ എത്തുന്ന മത്സരാർത്ഥികളെ സെപ്റ്റംബർ അവസാന വാരത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുപ്പിച്ച് വിജയികളെ കണ്ടെത്തും.
അൽ-ബദർ എക്സ്ചേഞ്ച് മുഖ്യ പ്രയോചകരായി നടത്തപ്പെടുന്ന ഈ കോണ്ടസ്റ്റിൽ വിജയികളെ കാത്തിരിക്കുന്നത് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനമായി ലഭിക്കുന്നത് അര ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ലഭിക്കുന്നത് കാൽ ലക്ഷം രൂപയുമാണ്. കൂടാതെ നല്ല പെർഫോമൻസ് കാഴ്ച്ചവെച്ച് പോയിന്റ് നിലയിൽ മുൻ നിരയിൽ എത്തുന്ന പത്ത് മത്സരാർത്ഥികൾക്ക് 2,500/- രൂപാ വീതം പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കുന്നതാണ്. മത്സരാർത്ഥികൾ 100 ദിർഹം പ്രവേശ ഫീസ് അടച്ച് ഓൺലൈൻ ലിങ്ക് vവഴി റെജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂൺ 15 മുതലാണ് രെജിസ്ട്രേഷൻ ആരംഭിക്കുന്നത്. രെജിസ്ട്രേഷൻ ലിങ്ക്, മത്സരത്തിന്റെ മാർഗ്ഗ നിർദേശങ്ങൾ എന്നിവ ഇശൽ ബാൻഡ് അബുദാബിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ജൂൺ പതിനഞ്ചിന് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായ് 00971-50-5667356 എന്ന നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടാവുന്നതാണ്. നിബന്ധനകൾ ബാധകം.
ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ഇവന്റ് കോർഡിനേറ്റർ ഇക്ബാൽ ലത്തീഫ്, ട്രെഷറർ സാദിഖ് കല്ലട, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസർ വെഞ്ഞാറമൂട്, നിഷാൻ അബ്ദുൾ അസീസ്, സാബിർ മാടായി, വളണ്ടിയർ ക്യാപ്റ്റൻ സമീർ മീനേടത്ത്, പോപ്പിൻസ് ഹട്ട് അനസ് റഹ്‌മാൻ എന്നിവർ ബ്രോഷർ പ്രകാശന ചടങ്ങിൽ സന്നിഹതരായിരുന്നു. തുടർന്ന് ഇശൽ ബാൻഡ് അബുദാബിയുടെ ഗായക സംഗം നേതൃത്വം നൽകിയ ഗീത് കീ രാത്ത് എന്ന സംഗീത നിശയും അരങ്ങേറി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment