PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറെഡ്‌ എക്സ് മീഡിയയുടെ നാലാമത്തെ ബ്രാഞ്ച് അബുദാബി മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു.

റെഡ്‌ എക്സ് മീഡിയയുടെ നാലാമത്തെ ബ്രാഞ്ച് അബുദാബി മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു.

റെഡ്‌ എക്സ് മീഡിയയുടെ നാലാമത്തെ ബ്രാഞ്ച് അബുദാബി മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു.

അബുദാബി : യു എ ഇ യിലെ പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ്‌ എക്സ് മീഡിയയുടെ നാലാമത്തെ ബ്രാഞ്ച് അബുദാബി മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സജ്ജീകരണങ്ങളോടെ വെയർ ഹൌസ് ആൻഡ് സ്റ്റുഡിയോ ഫ്ലോർ ആണ് മുസ്സഫ 39 യിൽ പ്രവർത്തനം ആരംഭിച്ചത്. പണ്ഡിതൻ സിംസാറുൽ ഹക്ക് ഹുദവി, റെഡ് എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമരനെല്ലൂരിന്റെ സാനിധ്യത്തിൽ ബ്രാഞ്ച് ഉത്‌ഘാടനം നിർവഹിച്ചു. സായിദ് തീയറ്റർ ഫോർ ടാലെന്റ്റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദൽ സാലെ അൽ തമീമി മുഖ്യ അതിഥി ആയിരുന്നു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവാ ഹാജി, മലയാളീ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി, എ എഫ് ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുള്ള ഫാറൂഖി, ഇൻകാസ് അബുദാബി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സലിം ചിറയ്ക്കൽ, ബനിയാസ് സ്‌പെക്ക് എം ഡി അബ്‌ദു റഹ്‌മാൻ  അബ്ദുല്ല ഹാജി, ലുലു പി ആർ ഓ അഷ്‌റഫ് , ഐ എസ് സി മുൻ പ്രസിഡന്റ് ഡി നടരാജൻ, കെ  എസ്  സി മുൻ പ്രസിഡന്റ് കൃഷ്ണകുമാർ, മലബാർ ഗോൾഡ് പ്രതിനിധി മിഥുൻ, അഹല്യ ഹോസ്പിറ്റൽ പ്രതിനിധി സൂരജ് പ്രഭാകർ, വേൾഡ് ഓഫ് ഹാപ്പിനസ് ചെയർപേഴ്‌സൺ നയിമ അഹമ്മദ്, റെഡ് എക്സ് മീഡിയ ഇവന്റസ്‌ ഓപ്പറേഷൻ മാനേജർ സുബിൻ സോജൻ, പ്രൊഡക്ഷൻ മാനേജർ ഷഫീക്, മീഡിയ മാനേജർ സമീർ കല്ലറ, ജനറൽ മാനേജർ അജുസെൽ,ഹർഷിദ്, അഷ്‌ഫാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒരു പതിറ്റാണ്ടിനു മുകളിൽ മീഡിയാ പ്രൊഡക്ഷൻ രംഗത്ത് യു എ ഇ യിൽ സജീവമായ റെഡ് എക്സ് മീഡിയ, എൽ ഇ ഡി വാൾ , സ്റ്റേജ് , ലൈറ്റിങ് , സൗണ്ട് തുടങ്ങി ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഉപഭോകക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment