ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഓപ്പൺ ചെസ് ടൂർണമെന്റ് ഒക്ടോബർ 14 ന് നടക്കും
അബുദബി : ചെസ് ആൻഡ് കൾച്ചർ ക്ലബ്ബുമായി സഹകരിച്ചു ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഓപ്പൺ ചെസ് ടൂർണമെന്റ് ഒക്ടോബർ 14-ന് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 :00 മുതൽ 01.00 വരെ അണ്ടർ 16 വിഭാഗത്തിലും വൈകുന്നേരം 05 മുതൽ 10 :00 വരെ ഓപ്പൺ വിഭാഗത്തിലുമാണ് മത്സരം. 400 ഓളം മത്സരാർത്ഥികളാണ് മത്സരത്തിലുണ്ടാവുക. പ്രൊഫെഷണൽ മത്സരാർത്ഥികൾക്കും പുതിയ മത്സരാർത്ഥികൾക്കും അവസരം നൽകുന്നതിനാണ് ചെസ് മത്സരം വിഭാവനം ചെയ്തിരിക്കുന്നതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ എംബസി പ്രതിനിധികൾ, അബുദബി ചെസ്സ് ക്ലബ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. ചെസ്സ് ക്ലബ് എക്സിക്യു്ട്ടീവ് ഡയറക്ടർ സഈദ് അഹമ്മദ് അൽ ഖൂരി, ചെസ് പ്രധാന പരിശീലകൻ ബോഗ്‌ദാൻ, ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് ഇബ്രാഹിം ബഷീർ, ജനറൽ സെക്രട്ടറി അഡ്വക്കറ്റ് കെ വി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുള്ള, ചീഫ് കോഡിനേറ്റർ പി ടി റഫീഖ്, കായിക വിഭാഗം സെക്രട്ടറി ജലീൽ കറിയേടത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.