പ്രവാസി കലാകാരൻന്മാർ അണിയിച്ചൊരുക്കിയ രണ്ടു ഹൃസ്വ ചിത്രങ്ങളുടെ ആദ്യപ്രദർശനം ശനിയാഴ്ച
അബുദാബി: പ്രവാസി കലാകാരൻന്മാർ അണിയിച്ചൊരുക്കിയ രണ്ട് ഹൃസ്വ ചിത്രങ്ങളുടെ ആദ്യ പ്രദര്ശനം ഒക്ടോബർ 14, ശനിയാഴ്ച രാവിലെ 10 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും. സ്വാതി ക്രിയേഷൻസിന്റെ ബാനറിൽ വിദ്യ നിഷെൻ രചനയും സംവിധാനവും നിർവ്വഹിച്ച അനാമിക , റെഡ് എക്സ് മീഡിയ ഇവന്റ്സിന്റെ ബാനറിൽ ഫിറോസ് എം കെ സംവിധാനം നിർവ്വഹിച്ച പിങ്ക് എന്നീ ഹൃസ്വ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇരു ചിത്രങ്ങളിലും സാന്ദ്ര നിഷെൻ റോയിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റു വേഷങ്ങളിലെല്ലാം പ്രവാസികളായ കലാകാരന്മാരാണ് അണിനിരക്കുന്നത്. സ്ത്രീ കേന്ദ്രീകൃത കഥയാണ് ഇരു ചിത്രങ്ങളിലും അവതരിപ്പിക്കുന്നത്. സൈദു കെ വി എസ്സാണ് പിങ്കിന്റെ നിർമ്മാതാവ്. നിഷെൻ റോയിയാണ് അനാമികയുടെ നിർമ്മാതാവ്. കലാ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ആദ്യ പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു,
