PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIശക്തി സനയ്യ മേഖല ദേശീയദിനം ആഘോഷിച്ചു

ശക്തി സനയ്യ മേഖല ദേശീയദിനം ആഘോഷിച്ചു

ശക്തി സനയ്യ മേഖല ദേശീയദിനം ആഘോഷിച്ചു

അബുദാബി: പത്തേമാരികൾ വഴി എത്തിപ്പെട്ട ആദ്യകാലപ്രവാസികൾ കാല് കുത്തിയ ഖോർഫുഖാനിലേയ്ക്ക് ഒരു വിനോദയാത്ര സഘടിപ്പിച്ചുകൊണ്ട് ശക്തി തിയറ്റേഴ്‌സ് അബുദാബി യുഎഇയുടെ ദേശീയദിനാഘോഷങ്ങളിൽ പങ്ക് ചേർന്നു. 49 സീറ്റുകളുള്ള രണ്ട് ബസുകളിൽ നിറയെ യാത്രക്കാരുമായി 260 കിലോമീറ്റർ അകലെയുള്ള ഖോർഫുഖാനിലേക്കുള്ള  യാത്ര 44 വര്ഷം പിന്നിട്ട ശക്തിയുടെ അപൂർവ്വം അനുഭവങ്ങളിൽ ഒന്നായിരുന്നു. യാത്രയിലുടനീളം പാടിയും ആടിയും നൃത്തചുവടുകൾ വെച്ചും കവിത ചൊല്ലിയും വിപ്ലവഗാനങ്ങൾ ആലപിച്ചും പ്രവർത്തകർ യാത്ര ആസ്വാദ്യ ജനകമാക്കിത്തീർത്തു.മുസഫ സനയ്യ മേഖലയിൽ നിന്നും രാവിലെ 8.30 ന് പുറപ്പെട്ട ബസ് ഖോർഫുഖാനിൽ ഉച്ചയ്ക്ക് ഒരുമണിക്ക് എത്തുകയും തുടർന്ന് ഭക്ഷണശേഷം എല്ലാവരും വിനോദങ്ങളിൽ ഏർപ്പെടുകയായിരുന്നു.ഖോർഫുക്കാൻ കടലിലെ ബോട്ട് യാത്രയും, നീരാട്ടും, വെള്ളച്ചാട്ടവും, അഫ്ഘാനിസ്ഥാൻ നൃത്തവും, എല്ലാവരെയും ചേർത്ത് നിർത്തിക്കൊണ്ട് പാർക്കിൽ വെച്ച് നടത്തിയ വിനോദവും യാത്രയെ അവിസ്മരണീയമാക്കിത്തീർക്കാൻ കഴിഞ്ഞു.ഖോർഫുഖാനിൽ നിന്നും തിരിച്ചുവരുമ്പോൾ യുനൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളിയായ അൽ ബദിയ മസ്ജിദ് സന്ദർശിച്ചു. ഫുജൈറയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുമാറി ഒരു ചെറിയ ഗ്രാമത്തിൽ മലനിരകൾക്കു കിഴെ പ്രധാന പാതക്ക് ചേർന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഒട്ടോമൻ മസ്ജിദ് എന്നും ഇതിനെ വിളിക്കുന്നു. ഈ പള്ളിയും അതിനോട് ചേർന്ന് മലക്ക് മുകളിൽ നിൽക്കുന്ന രണ്ടു വാച്ച്  ടവറുകളും 1446 ൽ നിർമിച്ചതാണെന്ന് കണക്കാക്കപ്പെടുന്നു.യാത്രയ്ക്ക് ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, സനയ്യ മേഖല ജനറൽ കൺവീനർ സുകുമാരൻ, കൺവീനർ പ്രണവ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ പ്രജീഷ് മുങ്ങത്ത്, എ. എൽ. സിയാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് സിഎംപി, അൻവർ ബാബു, അജി കുമാർ, കെഎസ്‌സി കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടെക്കടവ് എന്നിവർ നേതൃത്വം നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment