PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസംഗീത ആൽബം ആരാധികേയുടെ വിജയം അണിയറ പ്രവർത്തകർ ആഘോഷിച്ചു.

സംഗീത ആൽബം ആരാധികേയുടെ വിജയം അണിയറ പ്രവർത്തകർ ആഘോഷിച്ചു.

സംഗീത ആൽബം ആരാധികേയുടെ വിജയം അണിയറ പ്രവർത്തകർ ആഘോഷിച്ചു.

അബൂദബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദബിയുടെ ബാനറിൽ പുറത്തിറങ്ങിയ സംഗീത ആൽബം ആരാധികേയുടെ വിജയം അണിയറ പ്രവർത്തകർ ആഘോഷിച്ചു. ഫോർ കെ ഡി സി ഐ സിനിമാറ്റിക്ക് സ്റ്റൈലിൽ പുറത്തിറക്കിയ ആരാധികേ യൂട്യൂബിൽ ഇതിനോടകം അറുപതിനായിരത്തിൽ പരം ആളുകൾ കണ്ട് കഴിഞ്ഞ സംഗീത ആൽബമാണ്. സംഗീത ആൽബത്തിന്റെ വിഷ്വൽ ക്ലാരിറ്റിയും, പുതുമയാർന്ന സംഗീതവും, അഭിനയ മികവും, വസ്ത്രാലങ്കാരവുമാണ് പ്രക്ഷകരെ കൂടുതൽ ആകർഷിച്ചത്. സജീർ മേമുണ്ട രചനയും ആലാപനവും നിർവ്വഹിച്ച ഈ സംഗീത ആൽബത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അൻവർ അമനാണ്. ഖലീൽ പടന്നയുടെ വീഡിയോഗ്രാഫി & എഡിറ്റിങ്ങിന് അസ്സിസ്റ്റ്‌ ചെയ്തിരിക്കുന്നത് ശ്രീരാഖ് മുരളീധരനാണ്. റിയാസ് മുഹമ്മദിന്റേതാണ് പോസ്റ്റർ ഡിസൈനിങ്ങ്, മിസ്സി മാത്യുവിന്റേതാണ് വസ്ത്രാഅലങ്കാരം, ഹബീബ് റഹ്മാൻ, സിയാ ഇർഷാദ് എന്നിവർ വേഷമിട്ട ഈ സംഗീത ആൽബത്തിന്റെ ആശയം റഫീക്ക് ഹൈദ്രോസ്സിന്റെതാണ്. ഇശൽ ബാൻഡ് അബുദബിയുടെ യൂട്യൂബ് ചാനൽ വഴിയാണ് ഈ റൊമാന്റിക് മ്യൂസിക്കൽ ആൽബം പ്രേക്ഷകരിലേക്ക് എത്തിച്ചത്. അബൂദബി ഖാലിദിയ കിസ്മത്ത് റെസ്റ്റോറന്റിൽ നടന്ന വിജയഘോഷത്തിൽ കേരള ലോകസഭാ അംഗം സലീം ചിറക്കൽ, സിറാജ് ദിനപത്രം ബ്യൂറോ ചീഫ് റാഷിദ്‌ പൂമാടം, ഷബീർ ബർഗർ ഹബ്, മിസ്സി മാത്യു, നൗഫൽ , ഹാരിസ് തായമ്പത്ത്, റഫീക്ക് ഹൈദ്രോസ്, സാദിഖ് കല്ലട, അൻസർ വെഞ്ഞാറമൂട്, ഇശൽ ബാൻഡ് അബുദബിയുടെ ഗായകരായ ഷാജി തിരൂർ, നിജാ നിഷാൻ, അസർ കമ്പിൽ എന്നിവർ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment