അങ്കമാലി NRI അസോസിയേഷൻ അബുദാബിയിൽ ഒരുക്കിയ ”ആൻറിയ വടംവലി ഉത്സവം 2023” ശ്രദ്ധേയമായി.
അബുദാബി: അങ്കമാലി NRI അസോസിയേഷൻ അബുദാബിയുടെ ആഭിമുഖ്യത്തിൽ,‘ആൻറിയ വടംവലി ഉത്സവം 2023’ എന്ന പേരിൽ വടംവലി മത്സരം സംഘടിപ്പിപ്പിച്ചു. മികവുറ്റ പന്ത്രണ്ട് വടംവലി ടീമുകൾ ആണ് വാശിയേറിയ മത്സരത്തിൽ മാറ്റുരച്ചത്. യൂ എ ഇ വടം വലി കൂട്ടായ്മയുടെ സഹകരണത്തോടെ ആൻറിയ അബുദാബി സംഘടിപ്പിച്ച മത്സരം വടംവലി പ്രേമികളുടെ വൻ പങ്കാളിത്തം കൊണ്ടും, സംഘാടനമികവുകൊണ്ടും ശ്രദ്ധേയമായി. യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നുമുള്ള പ്രമുഖ ടീമുകൾ പങ്കെടുത്ത ആവേകരമായ വടംവലി മത്സരങ്ങൾക്കാണ് ‘ആൻറിയ വടംവലി ഉത്സവം വേദി സാക്ഷിയായത്. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ മാർച്ച് പാസ്റ്റിൽ ആൻറിയ അബുദാബി കിഡ്സ് സെലിലെ കുട്ടികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, വടംവലി ടീമുകളും അണിനിരന്നു. ആൻറിയ അബുദാബി പ്രസിഡന്റ് ജോർജ്ജ് പടയാട്ടിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിന് കൺവീനർ ബോബി സണ്ണി സ്വാഗതം നേർന്നു. അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം യു ഇർഷാദ് ആൻറിയ വടംവലി ഉത്സവം 2023-ന്റെ ഔദ്യോഗിക ഉദ്‌ഘാടനകർമ്മം നിർവ്വഹിച്ചു. ആൻറിയ ജനറൽ സെക്രട്ടറി റിജു കാവലിപ്പാടൻ, യു എ ഇ വടംവലി കൂട്ടായ്മ പ്രസിഡന്റ് മൻജിത് റിഷി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മികവുറ്റ 12 വടംവലി ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കോൺവെക്സ് ഓയിൽ ആൻഡ് ഗ്യാസ് സ്പോൺസർ ചെയ്ത വിക്ടറി-മുസഫ്ഫ A ടീം ഒന്നാം സ്ഥാനവും, ജോയ് ആലുക്കാസ് സ്പോൺസർ ചെയ്ത സതേൺ സെവൻസ് -ദുബായ് ടീം രണ്ടാം സ്ഥാനവും നേടി. ഹണ്ടർ സ്റ്റീൽ മാനുഫാക്ച്ചറിങ് എൽ എൽ സി സ്പോൺസർ ചെയ്ത വിക്ടറി-മുസഫ്ഫ B ടീം മൂന്നാം സ്ഥാനവും, സൂം ബിൽഡിംഗ് മെറ്റീരിയൽസ് എൽ എൽ സി സ്പോൺസർ ചെയ്ത മലബാർ- അബുദാബി B ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. അബുദാബി 24 സെവൻ ചാനൽ ചീഫ് എഡിറ്റർ സമീർ കല്ലറ മുഖ്യാതിഥിയായി സംബന്ധിച്ച സമ്മാനദാനച്ചടങ്ങിൽ വിജയികളായ ടീമുകൾക്ക് ട്രോഫിയും, മെഡലും, ക്യാഷ് പ്രൈസും വിതരണം ചെയ്തു. ആൻറിയ അബുദാബി വൈസ് പ്രസിഡന്റുമാരായ ജൊഷാന്ത് വർഗ്ഗീസ്, മെറിൻ പ്രകാശ്, ജോയിന്റ് സെക്രട്ടറി സിജു അഗസ്റ്റിൻ, ജോയിന്റ് ട്രഷറർ ഷാജു വർഗ്ഗീസ്, ഇവന്റ് ജോയിന്റ് കൺവീനർ ആന്റണി ഐക്കനാടൻ തുടങ്ങിവയവർ നേതൃത്വം നൽകി.