PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി തവനൂർ മണ്ഡലം ഫുട്ബാൾ മൽസരം ജനുവരി 20ന്

അബുദാബി തവനൂർ മണ്ഡലം ഫുട്ബാൾ മൽസരം ജനുവരി 20ന്

അബുദാബി തവനൂർ മണ്ഡലം ഫുട്ബാൾ മൽസരം ജനുവരി 20ന്

അബുദാബി:  അബുദാബി തവനൂർ മണ്ഡലം കെ എം സി സി സ്പോട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20ന് സമ്മിറ്റ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നൂർ മുഹമ്മദ്‌ മെമ്മോറിയൽ ഇൻട്രാ മണ്ഡലം ഫുട്ബാൾ മേള സംഘടിപ്പിക്കുന്നു .മണ്ഡലത്തിലേ ഏഴ് പഞ്ചായത്ത് ടീമുകളാണ് മാറ്റുരക്കുന്നത് ഒറ്റഗൺ സീസൻ 2 എന്ന ശിർഷകത്തിൽ സംഘടിപ്പിക്കുന്ന മേളയുടെ ബ്രോഷർ പ്രകാശനം മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് അസിസ് കാളിയാടൻ നിർവ്വഹിച്ചു. അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ട്രെഷർ അഷ്‌റഫ്‌ പുതുക്കൂടി, വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട്, സെക്രട്ടറി മുനീർ, കെഎംസിസി സീനിയർ നേതാവ് ഹംസ ഹാജി മാറാക്കര, കെഎംസിസി തവനൂർ മണ്ഡലം സെക്രട്ടറിമാരായ നിസാർ കാലടി, മനാഫ് തവനൂർ, വൈസ് പ്രസിഡന്റ്റുമാരായ നൗഫൽ അലുങ്ങൽ, മുഹമ്മദ്‌ വട്ടംകുളം ഒറ്റഗൺ ടൂർണമെന്റ് കമ്മറ്റി അംഗങ്ങളായ അർഷാദ് വട്ടംകുളം, ആരിഫ് തൃപ്രങ്ങോട്, റസാഖ് മംഗലം, ഗഫൂർ പുറത്തൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു ആരിഫ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment