PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമിലേനിയം ഹോസ്പിറ്റൽ ഇന്ന് ഉദ്ഘാടനം ചെയ്യും

മിലേനിയം ഹോസ്പിറ്റൽ ഇന്ന് ഉദ്ഘാടനം ചെയ്യും

മിലേനിയം ഹോസ്പിറ്റൽ ഇന്ന് ഉദ്ഘാടനം ചെയ്യും

അബുദാബി: വനിതകൾക്കും കുട്ടികൾക്കുമായി മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ  തുറന്ന മിലേനിയം ഹോസ്പിറ്റൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ഷാബിയ ഒൻപതിൽ  ആണ്  അത്യാധുനിക സൗകര്യങ്ങളിൽ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിക്കുന്നത്. അൻപത്  കിടക്കകളോടെ നിർമിച്ച ആശുപത്രിയിൽ 24 മണിക്കൂറും സേവനം ലഭിക്കും. ഇതിൽ ഇരുപത്  കിടക്കകൾ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണത്തിനായി നീക്കിവച്ചിരിക്കുന്നു.  ആരോഗ്യവിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഐഷ അൽഖൂരി ഉദ്ഘാടനം നിർവഹിക്കും. ജനറൽ പ്രാക്ടീസ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, നിയോനേറ്റോളജി എൻഐസിയു, പീഡിയാട്രിക്സ് ഐസിയു, ജനറൽ ആൻ‍ഡ് പീഡിയാട്രിക്സ് സർജറി, കാർഡിയോളജി, ഡന്റിസ്ട്രി, ഒഫ്താൽമോളജി, ഡെർമറ്റോളജി, ഫാമിലി മെഡിസിൻ, ഡയബറ്റിക്സ്–ന്യുട്രീഷൻ ക്ലിനിക്, സൈക്യാട്രി, ഇന്റേണൽ മെഡിസിൻ, ഇഎൻടി തുടങ്ങിയ വിഭാഗങ്ങൾക്കു പുറമെ നവീന ലബോറട്ടറിയും സ്പീച്ച് തെറപ്പി സേവനവും ലഭ്യമാണ്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ പരിചരണത്തിന് ഏറ്റവും പുതിയ സംവിധാനമാണ് ഒരുക്കിയത്. ഗർഭിണി ആകാൻ ആഗ്രഹിക്കുന്നതിനു മുൻപു തന്നെ ദമ്പതികളെ ബോധവൽക്കരിക്കും. ആവശ്യമെങ്കിൽ വിദഗ്ധ പരിശോധന നടത്തി ഗർഭധാരണത്തിന് സജ്ജമാക്കും.  രണ്ടാം ശനിയാഴ്ചകളിൽ സൗജന്യ ബോധവൽക്കരണ ക്ലാസും നടത്തുന്നു. വേദന രഹിത പ്രസവം ഉൾപ്പെടെ നൂതന ചികിത്സയുമുണ്ട്. സന്ദർശക വീസയിൽ എത്തുന്നവർക്കും മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. വി.ആർ.അനിൽകുമാർ പറഞ്ഞു. ഡോക്ടർ എൽസയെദ് അയൂബ് രാഖ, ഡോക്ടർ ഗോമതി പൊന്നുസാമി, ഡോക്ടർ ഫാത്തിമ ഹാഷിം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിഭാഗത്തിലേയും സ്ത്രീകളുടെ വിഭാഗത്തിലേയും എല്ലാ ഉപ വിഭാഗങ്ങളും  ഉൾപ്പെടുന്നതാണ്  ഔട്ട്പേഷ്യന്റ് വിഭാഗം കളെന്ന് അധികൃതർ വിശദമാക്കി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment