PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമാൾ മില്യണയർ കാമ്പയിൻ : മുഹമ്മദ് സമീറിന് ഒരു മില്യൺ ദിർഹം

മാൾ മില്യണയർ കാമ്പയിൻ : മുഹമ്മദ് സമീറിന് ഒരു മില്യൺ ദിർഹം

മാൾ മില്യണയർ കാമ്പയിൻ : മുഹമ്മദ് സമീറിന് ഒരു മില്യൺ ദിർഹം

അബുദാബി: അപ്രതീക്ഷിതമായ ഒരു വലിയ സൗഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അബുദാബിയിൽ  പ്രവാസിയായ ജോർദാൻ സ്വദേശി മുഹമ്മദ് സമീർ. ലുലു ഗ്രൂപ്പിന് കീഴിലെ, ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി  സംഘടിപ്പിച്ച മാൾ മില്യണയർ ക്യാമ്പയിൻ, മുഹമ്മദ് സമീറിനാണ് ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം ലഭിച്ചത്. അബൂദബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ പതിമൂന്ന് മാളുകളിലായിട്ടാണ് ക്യാമ്പയിൻ നടന്നത്.അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം ജോർദാൻ സ്വദേശി മുഹമ്മദ് സമീർ ഏറ്റുവാങ്ങി.  അഞ്ച് ടി5 ഇവോ കാറുകൾ, ലുലു ട്രോളി ഗിഫ്റ്റ് വൗച്ചറുകൾ, എല്ലാ ദിവസവും 20,000 ദിർഹം വിലമതിക്കുന്ന  ലക്ക കാർഡുകൾ, മറ്റ് തൽക്ഷണ സമ്മാനങ്ങൾ എന്നിവയും കാമ്പയിന്റെ ഭാഗമായി സമ്മാനിച്ചു. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. മാൾ മില്യണയർ കാമ്പയിൻ ചരിത്ര സംഭവമാക്കിയതിൽ എല്ലാ ഉപഭോക്താക്കളോടും നന്ദി ഉണ്ട്. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ, ഭാവിയിൽ കൂടുതൽ ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന്  ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ജനറൽ മാനേജർ ബിജു ജോർജ് അഭിപ്രായപ്പെട്ടു. അൽ വഹ്ദ മാൾ, മുഷ്‌രിഫ് മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മസ്യദ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റർ, ഗോൾഡ് സെന്റർ, ഹമീം മാൾ, അബുദബി മഫ്‌റഖ് മാൾ, അൽ ഐൻ ഫോഹ് മാൾ, ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ദഫ്രയിലെ അൽ ദഫ്ര മാൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ നടന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment