വൈവിധ്യമാർന്ന പരിപാടികളും, തനത് ഉൾപ്പന്നങ്ങളുമായി അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ ഇന്ത്യൻ പവലിയൻ
അബുദാബി: വൈവിധ്യമാർന്ന പരിപാടികളും, തനത് ഉൾപ്പന്നങ്ങളുമായി അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ ഇന്ത്യൻ പവലിയൻ. ഒട്ടേറെ പ്രത്യേകതയുള്ള ഇന്ത്യ പവിലിയൻ ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ചു.ഇന്ത്യൻ എംബസ്സി കോൺസുലർ ഡോക്ടർ ബാലാജി രാമസ്വാമിയാണ് ഔദ്യോഗികമായി പവലിയൻ ഉത്‌ഘാടനം നിർവഹിച്ചത്. ഫെസ്റ്റിവൽ ഡയറക്ടർ ഗാനിം അഹ്മദ് ഗാനിം, മുഖ്യ സംഘാടകരായ ബാരാകാത്ത് എക്സിബിഷൻസ് സിഇഒ ചന്ദ്രൻ ബേപ്പ്, ജനറൽ മാനേജർ അനിൽ ബേപ്പ് ഓപ്പറേഷൻ മാനേജർ ശ്രീനു, ഇവന്റ് മാനേജർ ഹിമാൻഷു കശ്യപ് തുടങ്ങിയർ പങ്കെടുത്തു. ലോക പ്രശസ്തമായ വൈവിധ്യങ്ങളായ ഇന്ത്യൻ ഉൽപ്പന്നങ്ങൾ കൊണ്ട് സജീവമായ ഇത്തരം മേളകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് ലഭ്യമാക്കുന്നതിന് വളരെ സഹായകമാണെന്ന് കോൺസുലർ ഡോക്ടർ ബാലാജി രാമസ്വാമി പറഞ്ഞു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാ വിരുന്നുകൾ, വിവിധ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന സ്ഥാളുകൾ എല്ലാം ഇന്ത്യൻ പവലിയന്റെ പ്രത്യേകതകളാണ്.

മാർച്ച് 9 വരെയാണ് അബുദാബി വത്ബയിൽ നടന്നു വരുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നടക്കുക.18 രാജ്യങ്ങളുടെ പവലിയനുകൾ കുട്ടികൾക്കായുള്ള ഫൺ റൈഡുകൾ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ തുടങ്ങിയവകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവൽ വൈകുന്നേരം 4 മുതൽ രാത്രി 12 മണിവരെയാണ് പ്രവർത്തിക്കുക.ലോക പ്രശസ്തരായ ഗായകരുടെ പ്രത്യേക പരിപാടികൾ പ്രത്യേക ദിവസങ്ങൾക്ക് മാറ്റ് കൂട്ടുന്നു. ശനിയാഴ്ചകളില്‍ പ്രത്യേകം കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്.