മില്ലേനിയം ഹോസ്പിറ്റൽ ഉത്‌ഘാടനം ചെയ്തു.
അബുദാബി: മുസഫ ഷാബിയാ ഒൻപതിൽ കുട്ടികൾക്കും സ്ത്രീകൾക്കും മാത്രമായുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള മില്ലേനിയം ഹോസ്പിറ്റൽ ഉത്‌ഘാടനം ചെയ്തു. അബുദാബി രാജ കുടുംബാംഗം ശൈഖ അൽയാസിയാ സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും, മാനേജിങ് ഡയറക്ടറുമായ ഡോക്ടർ വി എസ് ഗോപാൽ എന്നിവരുടെ സാനിധ്യത്തിൽ അബുദാബി ഹെൽത്ത് അതോറിറ്റി എക്സിക്യ്റ്റീവ് ഡയറക്ടർ ഡോക്ടർ ഐഷാ അൽ ഖൂറി ആണ് ഹോസ്പിറ്റലിന്റെ ഉത്‌ഘാടനം നിർവഹിച്ചത്.

അമ്പതു കിടക്കകൾ ഉള്ള ഹോസ്പിറ്റലിൽ പീഡിയാട്രിക്സ് ഗൈനക്കോളജി വിഭാഗങ്ങളിലെ എല്ലാ നൂതന ഉപ വിഭാഗങ്ങളും അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ, ലബോറട്ടറി , റേഡിയോളജി, വിഭാഗങ്ങൾ ഉൾകൊള്ളൂന്നതുമാണ് ഹോസ്പിറ്റൽ. നവജാത ശിശുക്കളുടെ പരിപാലനത്തിനായുള്ള ലെവൽ 3 എൻ ഐ സി യു മില്ലേനിയം ഹോസ്പിറ്റലിന്റെ പ്രത്യേകതയായാണ്. കുട്ടികൾക്കും സ്ത്രീകൾക്കും മികച്ച കോംപ്രിഹെൻസീവ് കെയർ നൽകാൻ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മില്ലേനിയം ഹോസ്പിറ്റൽ ബാധ്യസ്ഥരാണെന്നു ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ വി ആർ അനിൽ അറിയിച്ചു. അബുദാബി പോലീസ് , അബുദാബി മുനിസിപ്പാലിറ്റി, റെഡ്ക്രസന്റ്, അബുദാബിയിലെ വീവധ സംഘടനാ പ്രതിനിധികൾ , വിവിധ ഇൻഷുറൻസ് കമ്പനി മേധാവികൾ,സ്‌കൂൾ പ്രതിനിധികൾ എന്നിവർ ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.