PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിധു പ്രതാപ്,ജ്യോത്സന മ്യൂസിക്കൽ നൈറ്റ് അബുദാബിയിൽ 

വിധു പ്രതാപ്,ജ്യോത്സന മ്യൂസിക്കൽ നൈറ്റ് അബുദാബിയിൽ 

വിധു പ്രതാപ്,ജ്യോത്സന മ്യൂസിക്കൽ നൈറ്റ് അബുദാബിയിൽ 

അബുദാബി : മലയാളികളുടെ പ്രിയ ഗായകരായ വിധു പ്രതാപും, ജ്യോത്സനയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതപരിപാടി ജനുവരി 27 നു വൈകിട്ട്  06:30 മുതൽ 10 മണി വരെ അബുദാബി നാഷണൽ തീയറ്ററിൽ അരങ്ങേറുന്നു. മലങ്കര മാർത്തോമ്മാ സഭയിലെ  വനിതകളുടെ കൂട്ടായ്മയായ  മാർത്തോമ്മാ സുവിശേഷ സേവികസംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗീത പരിപാടി ഒരുക്കിയിരിക്കുന്നതെന്ന്  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വനിതകളുടെ ക്ഷേമവും, ഉന്നമനവും,ശാക്തീകരണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാർത്തോമ്മാ സേവികാസംഘം, നിരവധി പ്രവർത്തനങ്ങളാണ് കഴിഞ്ഞ 50 വർഷക്കാലം ഏറ്റെടുത്ത് നടപ്പിലാക്കിയത്. സാമ്പത്തിക പരാധീനതകളിലും, സാമൂഹ്യപരമായ പിന്നോക്കാവസ്ഥകളിലും കഴിയുന്ന വനിതകൾക്ക് ആശ്വാസം പകരുന്ന പദ്ധതികളാണ് സേവികാസംഘം നടപ്പിലാക്കുന്നത്.
ജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി പത്തനംതിട്ട ജില്ലയിലെ  മലയാലപ്പുഴയിൽ പ്രവർത്തിക്കുന്ന നവജീവ കേന്ദ്രത്തിൽ ചാപ്പൽ നിർമ്മിക്കുക , വിധവയായ ഒരാൾക്കും, ഭിന്നശേഷിയുള്ള മറ്റൊരാൾക്കുമായി  രണ്ടു പേർക്ക് വീടുകൾ, മൂന്ന് വിധവകളുടെ പെൺമക്കൾക്ക്   വിവാഹസഹായം, ബി എസ് സി നേഴ്‌സിങ് പഠിക്കുന്ന, സാമ്പത്തിക പരാധീനതയുള്ള  ഒരു കുട്ടിക്ക് സഹായം ,കേരളത്തിലെ വിവിധ സംഘടനകൾ നടത്തുന്ന അഭയകേന്ദ്രങ്ങളിൽ ഭക്ഷണവിതരണം തുടങ്ങിയ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.ഒമ്പത് കമ്മറ്റികളാണ് ജൂബിലി പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.മാർത്തോമ്മാ ഇടവക വികാരിയും, സേവികാസംഘം പ്രസിഡന്റുമായ റവ.ജിജു ജോസഫ് , ഇടവക സഹവികാരിയും  സേവികാസംഘം വൈസ് പ്രസിഡന്റുമായ റവ.അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ജിൻസി സാം, സെക്രട്ടറി ലീന വർഗീസ് , ട്രഷറർ  ബിന്ദു ഒബി , പബ്ലിസിറ്റി കൺവീനർ  ദീപ വിൽസൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.സംഗീത പരിപാടിയുടെ പാസുകള്‍ക്ക് 0503106931,0554751128 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment