PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേരള സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം

കേരള സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം

കേരള സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത്   ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍  ഓർമ്മ ദുബായ് അവതരിപ്പിച്ച ഭൂതങ്ങൾ മികച്ച നാടകമായ്‌ തിരഞ്ഞെടുത്തു.  അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച സോവിയറ്റ് സ്റ്റേഷൻ കടവ്, ഒന്റാരിയൊ തിയറ്റേഴ്‌സ് അവതരിപ്പിച്ച കാമമോഹിതം എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. ചമയം തിയറ്റേഴ്‌സ് ഷാർജ അവതരിപ്പിച്ച ടോയ്‌മാൻ മൂന്നാം സ്ഥാനം നേടി. ഭൂതങ്ങൾ എന്ന  നാടകം  സംവിധാനം ചെയ്ത ഒ. ടി  ഷാജഹാനാണ് മികച്ച സംവിധായകൻ.  സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകത്തിലെ അഭിനയത്തിന് പ്രകാശൻ തച്ചങ്ങാടിനെ  മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ജീവലത എന്ന നാടകത്തിലെ അഭിനയത്തിന് ദിവ്യ ബാബുരാജ്,  ടോയ്‌മാൻ എന്ന നാടകത്തിലെ അഭിനയത്തിന് സുജ അമ്പാട്ട് എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.  അക്ഷയ് ലാലാണ് മികച്ച ബാല താരം ( നാടകം : ഭൂതങ്ങൾ )

മറ്റ്‌ അവാർഡുകൾ : മികച്ച രണ്ടാമത്തെ സംവിധായകൻ -സുവീരൻ, ചമയം: ടോയ്മാൻ – ചമയം ഷാർജ , പശ്ചാത്തല സംഗീതം: കാമമോഹിതം – വിജു ജോസഫ്‌, രംഗ സജ്ജീകരണം: ഭൂതങ്ങൾ – അലിയാർ അലി, പ്രകാശ വിതാനം: മരണക്കളി – അനൂപ്‌ പൂന, രണ്ടാമത്തെ ബാലതാരം: ജീവലത – അഞ്ജന  രാജേഷ് , രണ്ടാമത്‌ നടി: ട്വിങ്കിൽ റോസയും 12 കാമുകന്മാരും – ആദ്യത്യ പ്രകാശ്, മികച്ച രണ്ടാമത്‌ നടൻ: ആറാം ദിവസം – അരുൺ ശ്യാം മികച്ച പ്രവാസി സംവിധായകൻ: കെ പി ബാബുവിന്റെ പൂച്ച – ബിജു കൊട്ടില,സ്പെഷ്യൽ ജൂറി അവാർഡ്‌- മേക്കപ്പ്‌ – ക്ലിന്റ്‌ പവിത്രൻ (ആറാം ദിവസം, ഭൂതങ്ങൾ, സോവ്യറ്റ്‌ സ്റ്റേഷൻ കടവ്, ജീവലത‌)  ഡ്രമാറ്റജി  – ഹസിം അമരവിള (സോവ്യറ്റ്‌ സ്റ്റേഷൻ കടവ്‌, മികച്ച ഏകാങ്ക നാടക രചന: ബാബുരാജ്‌  പിലിക്കോട്‌, നാടകോത്സവത്തിൽ സംഗീതം നിർവ്വഹിച്ച പന്ത്രണ്ടു വയസ്സുകാരി നന്ദിത ജ്യോതിഷിന്‌   കേരള സോഷ്യൽ സെന്ററിന്റെ പ്രത്യേക ഉപഹാരം  പ്രസിഡന്റ് എ. കെ ബീരാൻ കുട്ടി സമ്മാനിച്ചു.

ഒരു മാസം  നീണ്ടു നിന്ന നാടകോത്സവത്തില്‍ പത്ത് നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. വിധികർത്താക്കളായ പ്രമോദ് പയ്യന്നൂർ, പി. ജെ ഉണ്ണികൃഷ്ണൻ എന്നിവർ  അവതരിപ്പിച്ച നാടകങ്ങളുടെ  വിശദമായ അവലോകനം നടത്തി. കേരളം സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി അധ്യക്ഷ വഹിച്ചു.അഡ്വ . അൻസാരി സൈനുദ്ധീൻ , കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ എന്നിവർ  സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും കലാവിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ബാദുഷ നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment