PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്രവാസികളുടെ താല്പര്യം സംരക്ഷിക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പോട്ട് പോകാൻ കഴിയില്ല, സി ടി അഹമ്മദലി

പ്രവാസികളുടെ താല്പര്യം സംരക്ഷിക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പോട്ട് പോകാൻ കഴിയില്ല, സി ടി അഹമ്മദലി

പ്രവാസികളുടെ താല്പര്യം സംരക്ഷിക്കാതെ രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പോട്ട് പോകാൻ കഴിയില്ല, സി ടി അഹമ്മദലി

അബുദാബി: നാടിന്റെ വികസനത്തിനും കുടുംബത്തിന്റെ ഭദ്രതക്ക്കും മത സ്ഥാപനങ്ങളുടെ പുരോഗതിക്കും വേണ്ടി പ്രവാസികൾ കാണിക്കുന്ന കരുതലും താൽപ്പര്യവും അവഗണിക്കാൻ പറ്റാത്തതാണെന്നും പ്രവാസികളുടെ താല്പര്യം സംരക്ഷിക്കാതെ അവരെ അവഗണിച്ചു കൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടു പോകാൻ കഴിയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി അഭിപ്രായപ്പെട്ടു.അബുദാബി കാസറഗോഡ് ജില്ല കെഎംസിസി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഹിമാൻ ഹാജി ചേക്കു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി , ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ ട്രഷറർ മുനീർ ഹാജി എം എൽ എമാരായ എൻ. എ. നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്‌, ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി, അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി എച്ച് യൂസഫ് മാട്ടൂൽ, വൈസ് പ്രസിഡന്റ്‌ അബ്ദുൾ ബാസിത്ത് കായകണ്ടി, ദുബായ് കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടി, ജില്ല ട്രഷറർ ഹനീഫ് ടി ആർ, ഹനീഫ് മരവയൽ, തുടങ്ങിയവർ പ്രസംഗിച്ചു, ജില്ല മുസ്ലിം ലീഗ് നേതാക്കൾക്കും ജില്ലയിലെ യു ഡി എഫ് എം എൽ എ മാർക്കും പൊന്നാടയണിയിച്ച് കൊണ്ട് സ്വീകരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി കെ അഷറഫ് സ്വാഗതവും സെക്രട്ടറി റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment