PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ക്രിക്കറ്റ് ടൂർണമെന്റ് ഒ ജി സി ഹ്യൂമികോൺ ചാമ്പ്യന്മാരായി

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ക്രിക്കറ്റ് ടൂർണമെന്റ് ഒ ജി സി ഹ്യൂമികോൺ ചാമ്പ്യന്മാരായി

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ക്രിക്കറ്റ് ടൂർണമെന്റ് ഒ ജി സി ഹ്യൂമികോൺ ചാമ്പ്യന്മാരായി

അബുദാബി: അബുദാബി കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അബുദാബി ഷെയ്ഖ് സായിദ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഒ ജി സി ഹ്യൂമികോൺ ജേതാക്കളായി. പൈവളികെ സ്ട്രൈക്കേഴ്സ് രണ്ടാം സ്ഥാനം നേടി. പതിനാറ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കും മികച്ച താരങ്ങൾക്കും ഡോക്ടർ രാജൻ ബാബു, അബ്ദുൽ റഹ്മാൻ ഹാജി റണ്ണേർസ്, പി കെ അഷറഫ്, ഉമ്പു ഹാജി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സലിം നാട്ടിക , മോണു അൽ നൂർ എന്നിവർ ആശംസകൾ നേർന്നു. അബുദാബി കെ എം സി സി വൈസ് പ്രസിഡന്റ്‌ ബാസിത് കായക്കണ്ടി ജില്ലാ ഭാരവാഹികളായ കെ കെ സുബൈർ , സത്താർ കുന്നുംകൈ , ഷമീർ തായലങ്ങാടി, സുലൈമാൻ കാനക്കോട് , റാഷിദ് എടത്തോട് , അസിസ് കിഴൂർ ,പി കെ അഹമ്മദ് , അബ്ദുൽ റഹ്മാൻ പൊവ്വൽ , ഹനീഫ പടിഞ്ഞാർമൂല, അബ്ദുൽ റഹ്മാൻ പാറ , ഹനീഫ ചള്ളങ്കയം ,വിവിധ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ അതിഥികളായിരുന്നു. മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ ഭാരവാഹികളായ ഷാ ബന്ദിയോട് , ഖാലിദ് ബംബ്രാണ, അബ്ദുൽ ലത്തീഫ് ഇറോഡി , ഇബ്രാഹിം ജാറ ,അബ്ദുൽ റഹ്മാൻ ഹാജി കംബള , റസാഖ് നൽക , സുനൈഫ് പേരാൽ, ഫാറൂഖ് സീതാങ്കോളി , കരീം കണ്ണൂർ ,സവാദ് ബന്ദിയോട് ,എന്നിവർ നേതൃത്വം നൽകി .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment