പ്രൗഢമായ ചടങ്ങിൽ വെച്ച് മുൻകാല ഇന്ത്യൻ സൈനികർക്കു സ്വീകരണം
അബുദാബി: ഒൻപതാം വർഷവും മുൻകാല ഇന്ത്യൻ സൈനികരെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആദരിച്ചു കൊണ്ട് അബുദാബി സാംസ്‌കാരിക വേദി. സല്യൂട്ടിങ് ദി റിയൽ ഹീറോസ് എന്ന പേരിൽ ഷൈനിങ് സ്റ്റാർ ഇന്റർനാഷനൽ സ്കൂളിൽ വെച്ച് അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെയും ഷൈനിങ് സ്റ്റാർ ഇന്റർനാഷനൽ സ്കൂളിന്റെയും സഹകരണത്തോടെ നടന്ന ആദരിക്കൽ പരിപാടി വിവിധ സംസ്ഥാനങ്ങളിലെ കേണൽ മുതൽ നായക് റാങ്കു വരെയുള്ള ജവാൻമാരുടെ സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. ആർമി , നേവി ,എയർഫോഴ്സ് തുടങ്ങിയ മിലിറ്ററി വിഭാഗങ്ങളിൽ നിന്നും ബി എസ് ഫ് , സെന്റർ റിസേർവ് പോലീസ്, അസം റൈഫിൾസ് , ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് തുടങ്ങിയ പാരാമിലിറ്ററി വിഭാഗങ്ങളിൽ നിന്നായി മുപ്പതു മുൻകാല സൈനികരെയാണ് ആദരിച്ചത്. ഇന്ത്യൻ എംബസി മിലിറ്ററി അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ലുത്ര ചടങ്ങു ഉത്ഘാടനം ചെയ്തു. മാതൃ രാജ്യത്തിന്റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഇന്ത്യൻ സൈനികർ ആദരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണെന്നും അബുദാബി സാംസ്‌കാരിക വേദി ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു .

അബുദാബി സാംസ്‌കാരിക വേദി പ്രസിഡന്റ് ടി വി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. യു എ ഇ സൈന്യത്തിലെ സീനിയർ ഓഫീസർ അബ്ദുല്ല അൽ ബലൂഷി, അബുദാബി മലയാളീ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ , ജനറൽ സെക്രട്ടറി എം യു ഇർഷാദ് , മുൻ ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനും നെസ്റ്റർ ഡിഫൻസ് സിസ്റ്റം ജനറൽ മാനേജർ പാട്രിക് റിവേ , നെസ്റ്റർ സിസ്റ്റം ഡെപ്യൂട്ടി മാനേജർ യൂറിക് ലുശ്ശേ, അഹല്യ മെഡിക്കൽ ഗ്രൂപ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ , ഷൈനിങ് സ്റ്റാർ ഇന്റർനാഷനൽ സ്‌കൂൾ അഡ്മിനിസ്ട്രേഷൻ മാനേജർ സുനിൽ പൂജാരി, മലയാളീ സമാജം ചീഫ് കോർഡിനേറ്റർ സാബു അഗസ്റ്റിൻ , സമാജം വനിതാ കൺവീനർ ഷഹ്‌ന മുജീബ്, സാംസ്‌കാരിക വേദി മുഖ്യ രക്ഷാധികാരി അനൂപ് നമ്പ്യാർ, രക്ഷാധികാരിമാരായ കേശവൻ ലാലി , ഷാനവാസ് മാധവൻ, സ്പോർട്സ് സെക്രട്ടറി രാജേഷ് കുമാർ കൊല്ലം എന്നിവർ സംസാരിച്ചു. സാംസ്‌കാരിക വേദി ജനറൽ സെക്രട്ടറി ബിമൽ കുമാർ സ്വാഗതവും ട്രെസ്സറർ മുജീബ് അബ്ദുൽ സലാം നന്ദിയും പറഞ്ഞു.പ്രതീകാല്മകമായി നിർമിച്ച അമർ ജവാൻ ജ്യോതിയിൽ മുഖ്യാഥികളും സൈനികരും പുഷ്പ്പാർച്ചന നടത്തി. സാംസ്‌കാരിക വേദി ബാലവേദി കുട്ടികളുടെ ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങു ആരംഭിച്ചത്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാവിലെ സ്കൂൾ കുട്ടികൾക്കായി ഹാരോൾഡ് റോബിൻസൺ മെമ്മോറിയൽ ചിത്ര രചന കളറിംഗ് മത്സരവും സംഘടിപ്പിച്ചു.
