രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കായി കഴിഞ്ഞ വർഷം മാത്രം സ്ഥാപിച്ചത് 37 സിവിൽ ഡിഫൻസ് ഓഫിസുകൾ.
അബുദാബി: അബുദാബിയിൽ രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കായി കഴിഞ്ഞ വർഷം മാത്രം സ്ഥാപിച്ചത് 37 സിവിൽ ഡിഫൻസ് ഓഫിസുകൾ. സഹായം ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കാനാണ് കൂടുതൽ ഓഫിസുകൾ തുറന്നതെന്ന് സിവിൽ ഡിഫൻസ് എക്സ്റ്റേണൽ റീജൻസ് റെസ്ക്യൂ ആൻഡ് ഫയർ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ സാലിം ഖലീഫ അൽ മൻസൂരി പറഞ്ഞു. നഗരപരിധിയിൽ 16 അൽഐനിൽ 14, ദഫ്രയിൽ 7 എന്നിങ്ങനെയാണ് പുതിയ ഓഫിസുകൾ. തീയണയ്ക്കാനും കാണാതാകുന്നവരെ തിരയാനും ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഇവിടെയുണ്ട്. കാണാതാകുന്നവരെ തിരയാൻ സെൻസറുകളും തെർമൽ ക്യാമറകളുമാണ് ഉപയോഗിക്കുന്നത്. തീയണയ്ക്കാൻ അഗ്നിശമന റോബട്ടുകളുടെ സേവനവും ലഭ്യമാണ്. നിർമിത ബുദ്ധി ഉപകരണങ്ങളുടെ സഹായവും സിവിൽ ഡിഫൻസിനുണ്ട്. ഇതിനു പുറമേ ദൗത്യസേനയിലെ ഓരോരുത്തർക്കും നിരന്തര പരിശീലനവും നൽകുന്നുണ്ട്.