അനുസ്മരണവും പ്രാർത്ഥനാ സദസ്സും
അബുദാബി: അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മർഹൂം ഇ. അഹമ്മദ് സാഹിബ്,അരിയിൽ അബ്ദുൽ ശുകൂർ എന്നിവർക്കുള്ള അനുസ്മരണവും പ്രാർത്ഥനാ സദസ്സും കണ്ണൂർ ജില്ലാ കെ എം സി സി പ്രസിഡന്റ് മുഹമ്മദ് ആലമിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സെന്റർ പ്രസിഡന്റ് ബാവ ഹാജി സാഹിബ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല എറന്തല, സവാദ് കെ എൻ പി എന്നിവർ ദുആ മജ്ലിസിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.സുഹൈൽ ചങ്ങരോത്ത് സ്വാഗതവും അബ്ദൾ ഖാദർ കുഞ്ഞിമംഗലം നന്ദിയും പറഞ്ഞു.മുൻ കേന്ദ്ര കെ എം സി സി ജന. സെക്രട്ടറി വി പി കെ അബ്ദുല്ല കുഞ്ഞിസാഹിബ്, സംസ്ഥാന കെ എം സി സി വൈസ് പ്രസിഡന്റ് സാബിർ പി, സെക്രട്ടറി ഇ ടി മുഹമ്മദ് സുനീർ , തലശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് തഷ്‌രീഫ്, ജില്ലാ കെ എം സി സി ഭാരവാഹികളായ മുസ്ഥഫ കുട്ട്യസ്സൻ, മുഹമ്മദ് കൊളച്ചേരി, ഹാരിസ് നാറാത്ത് വിവിധ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു.