റമളാൻ ഹദിയ ‘ ഈത്തപ്പഴചലഞ്ച് ബ്രോഷർ പ്രകാശനം ചെയ്തു.
അബൂദാബി: പൊന്നാനി മണ്ഡലം കെഎംസിസി റമളാനിൽ നടത്തുന്ന ‘റമളാൻ ഹദിയ ‘ ഈത്തപ്പഴചലഞ്ച് ബ്രോഷർ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി.ബാവ ഹാജി, അബൂദാബി സ്റ്റേറ്റ് കെഎംസിസി ഉപാധ്യക്ഷൻ അഷ്റഫ് പൊന്നാനി മലപ്പുറം ജില്ല കെഎംസിസി പ്രസിഡണ്ട് അസീസ് കാളിയാടൻ എന്നിവർക്ക് നൽകി നിർവഹിച്ചു. പുണ്യ റമദാൻമാസ സന്ദേശത്തോടെ ‘റമദാൻ ഹദിയ’ ആയി ഈത്തപ്പഴ കിറ്റുകൾ പൊന്നാനി നിയോജകമണ്ഡലത്തിൽ വിതരണം ചെയ്യാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
മലപ്പുറം ജില്ല കെഎംസിസി ആക്ടിംഗ് ജന:സെക്രട്ടറി ഷാഹിർ പൊന്നാനി, മണ്ഡലം പ്രസിഡൻ്റ് കോയ സാഹിബ്, മണ്ഡലം ജന: സെക്രട്ടറി നസീർ ബാബു , ട്രഷറർ സാലിം ഈശ്വരമംഗലം , ജില്ല സെക്രട്ടറി സിറാജ് ആതവനാട് മണ്ഡലം ഭാരവാഹികളായ സേക്കീർ ഹംസ, യൂസുഫ് മാറഞ്ചേരി , യൂനുസ് നരണിപ്പുഴ , നസീഫ്, മുസ്തഫ മാറഞ്ചേരി, അലി ചിറ്റയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.