ഫ്രണ്ട്സ് എ ഡി എം എസ് സിന്റെ 2024 – 2025 വർഷക്കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം
അബുദാബി: അബുദാബിയിലെ പൊതു സാംസ്കാരിക കലാരംഗത്തെ പ്രമുഖ സംഘടനകളിൽ ഒന്നായ ഫ്രണ്ട്സ് എ ഡി എം എസ് സിന്റെ 2024 – 2025 വർഷക്കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. അബുദാബി മലയാളീ സമാജത്തിൽ ആണ് പരിപാടി നടന്നത്.എ ഡി എം എസ് പ്രസിഡൻറ് അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അബുദാബിയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ, അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡൻറ് ബീരാൻ കുട്ടി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. യോഗത്തിൽ ഫ്രണ്ട്സ് എഡിഎംഎസിന്റെ മുൻ ജനറൽ സെക്രട്ടറി ഫസലുദ്ദീൻ പുതിയ കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി അനുപ ബാനർജി സ്വാഗതവും, പ്രസിഡൻറ് അബ്ദുൽ ഗഫൂർ അധ്യക്ഷ പ്രസംഗവും നടത്തി. ഓർഗനൈസേഷൻ സെക്രട്ടറി റഷീദ് അയിരൂർ യോഗത്തിന് നന്ദി പറഞ്ഞു.

ഫ്രണ്ട്സ് എഡിഎംഎസിന്റെ രക്ഷാധികാരികളായ അബുദാബി മലയാളി സമാജത്തിന്റെ മുൻപ്രസിഡന്റും ലോക കേരളസഭ അംഗവുമായ സലിം ചിറക്കൽ , അബുദാബി മലയാളി സമാജം പ്രസിഡൻ്റ റഫീഖ് കൈനയിൽ എന്നിവർ സംഘടനയുടെ പ്രവർത്തന രീതികളെ കുറിച്ച് സംസാരിച്ചു. ലേഡീസ് വിങ്ങ് കൺവീനർ കാർത്തിക അനുരാജ്, സമാജം കോഡിനേഷൻ കമ്മിറ്റിയുടെ പന്ത്രണ്ട് സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് സമാജത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും ഇപ്പോഴത്തെ കമ്മിറ്റി അംഗവുമായ എ എം അൻസാർ , അബുദാബി ശക്തി തീയേറ്റേഴ്സിന്റെ പ്രസിഡൻറ് കെ വി ബഷീർ , അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം യു ഇർഷാദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഫ്രണ്ട്സ് എ ഡി എം എസ് ഒരുക്കുന്ന ഇക്കൊല്ലത്തെ ഇഫ്താർ ഏപ്രിൽ ആറ് നു കേരള സോഷ്യൽ സെന്ററിൽ വെച്ച് നടത്തും എന്ന് പ്രഖ്യാപിച്ചു. ഫ്രെണ്ട്സ് എ ഡി എം എസ് അംഗങ്ങൾ രക്ഷാധികാരികളായിട്ടുള്ള സ്റ്റാർസ് ഓഫ് അബുദാബി യുടെ ഒന്നാം പെരുന്നാൾ ഡിബ പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം നടന്നു.