PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപൊന്നാനി വെൽഫയർ കമ്മിറ്റി അബുദാബി ഇഫ്‌താർ മീറ്റ് മാർച്ച് 31ന്

പൊന്നാനി വെൽഫയർ കമ്മിറ്റി അബുദാബി ഇഫ്‌താർ മീറ്റ് മാർച്ച് 31ന്

പൊന്നാനി വെൽഫയർ കമ്മിറ്റി അബുദാബി ഇഫ്‌താർ മീറ്റ് മാർച്ച് 31ന്

അബുദാബി : പൊന്നാനിക്കാരായ അബൂദാബിയിലെ പ്രവാസികളുടെ കൂട്ടായ്മയായ പൊന്നാനി വെൽഫയർ കമ്മിറ്റി അബുദാബി ഈ വർഷത്തെ “ഇഫ്താർ സംഗമം” ഈ വരുന്ന മാർച്ച് 31ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ചു നടത്താൻ തീരുമാനിച്ചുസഹനത്തിന്റെയും ഭക്തിയുടേയും നിറവിൽ വ്രതശുദ്ധിയോടെ റംസാൻ ദിനരാത്രങ്ങൾ നീങ്ങുമ്പോൾ ഈ മരുഭൂമിയിൽ നമ്മുടെ സ്വന്തം നാട്ടുകാരോടും കുടുംബക്കാരോടും ഒപ്പം ഒരു ദിവസം നോമ്പ്‌ തുറക്കുക എന്നത്‌ മനസിനു സന്തോഷവും നവോന്മേഷവും നൽകുന്ന കാര്യമാണ്. അതുകൊണ്ട്‌ ഇത്തരം അവസരങ്ങൾ ആരും പാഴാക്കി കളയാതെ നന്മ ആഗ്രഹിച്ചുകൊണ്ട്‌ പരിപാടിയിൽ പങ്കെടുത്ത്‌ പരസ്പര സൗഹൃദ ബന്ധവും സ്നേഹവും ഊട്ടിയുറപ്പിക്കണമെന്ന് ഉണർത്തുന്നു.

സിറാജ് പൊന്നാനി അദ്യക്ഷത വഹിച്ച യോഗത്തിൽ ഇഫ്‌താർ മീറ്റ് കൺവീനറായി അമീറിനെയും ജോയിന്റ് കൺവീനറായി കൈനാഫിനെയും ചുമതലപ്പെടുത്തി. യോഗത്തിൽ അബ്ദുൽ മജീദ്, മുഹ്‌സിൻ മൻസൂർ, ഷഫീഖ്,റഹീസ്,അഫ്‌സൽ, ഷക്കീബ്, അക്ബർ പാലക്കൽ, അനൂഷ്, തമീം, മൻസൂർ, നൂർഷ, ഷാജി എന്നിവർ സംസാരിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment