PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറമദാൻ പ്രഭാഷണം പ്രൗഢമായി

റമദാൻ പ്രഭാഷണം പ്രൗഢമായി

റമദാൻ പ്രഭാഷണം പ്രൗഢമായി

അബുദാബി :ഓരോ വിശ്വാസിയും റമസാനിനെ നല്ല നിലയിൽ സ്വീകരിക്കണമെന്നും പവിത്രക്ക് കളങ്കമാകുന്ന പ്രവർത്തികൾ ഒന്നും ചെയ്യരുതെന്നും യുഎഇ ഭരണാധികാരിയുടെ ഈ വർഷത്തെ റമസാൻ അതിഥിയായി വന്ന മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി പറഞ്ഞു. റമസാനിൽ നന്മകൾ ചെയ്യുക മറ്റുള്ളവർക്ക് കാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തുക. ജോലി ചെയ്യുന്ന രാജ്യത്തെ നന്മയ്ക്കും പുരോഗതിക്കുമായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് മാരായമംഗലം ഫൈസി പ്രസംഗത്തിൽ പറഞ്ഞു. തറാവീഹ് നിസ്കാരാനന്തരം ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന റമസാൻ ഗ്രാൻഡ് പ്രഭാഷണം ഇസ്ലാമിക് സെൻറർ പ്രസിഡൻറ് ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് അബുദാബി സെൻട്രൽ പ്രസിഡൻറ് ഹംസ അഹ്സനി വയനാട് അധ്യക്ഷതവഹിച്ചു. സമാപന പ്രാർത്ഥനക്കും ആത്മീയ ഉൽബോധനത്തിനും മഅദിൻ ചെയർമാൻ ബദ്റു സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് അബുദാബി ഐസിഎഫ് പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുസ്സലാം ശാമിൽ ഇർഫാനി രചിച്ച അല്ലാഹുവിൻറെ വിശുദ്ധ നാമങ്ങൾ എന്ന ഗ്രന്ഥപ്രകാശനം നടനു .സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ സമസ്ത മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി മടവനക്ക് നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ കട്ടിപ്പാറ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ ,ആറ്റുപുറം അലി ബാഖവി , മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, ഐസിഎഫ് നാഷണൽ പ്രസിഡൻറ് മുസ്ഥഫ ദാരിമി കടാങ്കോട് ,ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. ശഹീദ് അസ്ഹരി സ്വാഗതം ശാഫി പട്ടുവം നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment