അനോരയുടെ പ്രവർത്തനോത്ഘാടനവും സ്‌കോളാസ്റ്റിക് അവാർഡ് വിതരണവും നടന്നു
അബുദാബി: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനോരയുടെ പ്രവർത്തനോത്ഘാടനവും സ്‌കോളാസ്റ്റിക് അവാർഡ് വിതരണവും വിവിധ പരിപാടികളോടെ അബുദാബിയിൽ നടന്നു.
ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് പരിപാടി നടന്നത്. അനോര ജനറൽ സെക്രട്ടറി ഫാക്‌സൻ ലോറൻസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് യേശുശീലൻ അദ്ധ്യക്ഷ വഹിച്ചു. അനോര ഗ്ലോബലൈസ് ചെയ്തുകൊണ്ടുള്ള പ്രവർത്തന പരിപാടികളെക്കുറിച്ച് ചടങ്ങിൽ യേശുശീലൻ വിവരിച്ചു. മുഖ്യാതിഥിയായി എത്തിയ അൽ സാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ടി കെ വിജയകുമാർ ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് റോബിൻസൺ മൈക്കൽ, ജയപ്രകാശ്, ഐ എസ് സി പ്രസിഡണ്ട് ജയറാം റായ് ജനറൽ സെക്രട്ടറി രാജേഷ് നായർ മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കെ എസ് സി പ്രസിഡണ്ട് ബീരാൻ കുട്ടി, ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് അബ്ദുള്ള ഫാറൂഖി അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം യൂ ഇർഷാദ് , അമ്പലത്തറ രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

മുന്നൂറിൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. കലാകാരന്മാർ അവതരിപ്പിച്ച നൃത്ത സംഗീത വിരുന്നും പരിപാടികൾക്ക് മാറ്റുകൂട്ടി.