അരങ്ങ് സാംസ്‌കാരിക വേദി ഭാരവാഹികളെ തിരഞ്ഞെടുത്തു
അബൂദബി: അരങ്ങ് സാംസ്‌കാരിക വേദി വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അബൂദബി മലയാളി സമാജത്തില്‍ സംഘടിപ്പിച്ചു. അരങ്ങിന്റെ 40ാം വാര്‍ഷിക ആഘോഷം രക്ഷാധികാരി എ.എം. അന്‍സാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ആയിഷ സക്കീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ലാല്‍, ട്രഷറര്‍ ചാറ്റര്‍ജി, വൈസ് പ്രസിഡന്റ് അഭിലാഷ്, വനിതാ കണ്‍വീനര്‍ അശ്വതി, അഡൈ്വസറി ബോഡ് മെമ്പര്‍ കേശവന്‍ ലാലി, സമാജം മുന്‍ വനിതാ കണ്‍വീനര്‍ സിന്ധു ലാലി എന്നിവര്‍ സംസാരിച്ചു. പുതിയ ഭരണസമിതി അംഗങ്ങള്‍: രക്ഷാധികാരി: എ.എം. അന്‍സാര്‍. പ്രസിഡന്റ്: ബി. ദശപുത്രന്‍. വൈസ് പ്രസിഡന്റുമാര്‍: ജോസഫ് സി.വി, ബിനു വാസുദേവന്‍. ജനറല്‍ സെക്രട്ടറി: അഭിലാഷ് ജി.പിള്ള. ജോയിന്‍ സെക്രട്ടറിമാര്‍: ദിലീപ് പാലക്കല്‍, ജയകുമാര്‍, ട്രഷറര്‍: ചാറ്റര്‍ജി. ജോയിന്റ് ട്രഷറര്‍: ദീപക്. ചീഫ് കോഡിനേറ്റര്‍: ഫിലിപ്, ഇവന്റ് കോഡിനേറ്റര്‍ ബിജു ജോസ്. അഡൈ്വസറി ബോഡ് മെംബേര്‍സ്: കേശവന്‍ ലാലി, ഷാജി കണ്ണന്‍ കര, ഷിബന്‍ മുഹമ്മദ് ഷെരീഫ്, വനിതാ കണ്‍വീനര്‍ ആശ രാജേഷ് ലാല്‍. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍: അഡ്വ. ആയിഷ സക്കീര്‍, രാജേഷ് ലാല്‍, സൈജു പിള്ള, 4,അജിത് പിള്ള, രാജേഷ് കുമാര്‍, സന്തോഷ് ചാക്കോ, മിഥുന്‍, സക്കീര്‍ ഹുസൈന്‍.