PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കെഎംസിസി വിദ്യഭ്യാസ മേള ജൂൺ 9  ന്.

അബുദാബി കെഎംസിസി വിദ്യഭ്യാസ മേള ജൂൺ 9  ന്.

അബുദാബി കെഎംസിസി വിദ്യഭ്യാസ മേള ജൂൺ 9  ന്.

അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ മേള ‘എഡ്യൂ ഫെസ്റ്റീവ്’  ജൂൺ 9   ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5  മണി വരെ അബുദാബി  ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ (ബനിയാസ് )അങ്കണത്തില് വെച്ച് നടക്കും
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, വ്യത്യസ്ത തലങ്ങളിലെ പഠന അവസരങ്ങളെ സംബന്ധിച്ച പാനൽ ചർച്ചകൾ ഉൾപ്പെടെയുള്ള വിവിധ  പരിപാടികൾ ‘എഡ്യൂ ഫെസ്റ്റീവ്’ ന്റെ ഭാഗമായി നടക്കും. തുടർച്ചയായ രണ്ടാം വർഷമാണ് അബുദാബി കെഎംസിസി എഡ്യൂ ഫെസ്റ്റീവ്  സംഘടിപ്പിക്കുന്നത്.
യു. എ. ഇ., ഇന്ത്യ കൂടാതെ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ, വിവിധ വിദ്യാഭ്യാസ സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് ,കരിയർ  ഗൈഡൻസ് വിദഗ്ദ്ധയും ലൈഫ് കോച്ചുമായ ശ്രീവിദ്യ സന്തോഷ് , വിദ്യാഭ്യാസ വിദഗ്ധനും ഇന്നവേറ്ററുമായ ഡോക്ടർ സുജിത് മേനോൻ, കരിയർ കൗൺസിലർമാരായ റീമ മേനോൻ വെള്ളാട്ട്, ആഷിഷ് വർഗീസ്, ഇമോഷണൽ ഇൻ്റലിജൻസ് പരിശീലകയായ നസ്രീൻ അഹമ്മദ് ബാവ തുടങ്ങിയ പ്രമുഖർ വിവിധ സെക്ഷനുകൾക്കു നേതൃത്വം നൽകും. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി വിവിധ വിഷയങ്ങളിൽ ഉള്ള  പാനൽ ചർച്ചകൾ പരിപാടിയുടെ പ്രത്യേകതയാണ്.ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ നിരവധി  സ്റ്റാളുകളും മേളയിൽ ഉണ്ടായിരിക്കും. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, അഡ്മിഷൻ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നതിനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും.
രാവിലെ 11 മണിക്ക് എഡ്യൂ ഫെസ്റ്റീവ് മുൻ മന്ത്രി ഡോ. എം കെ മുനീർ എം എൽ എ ഉത്ഘാടനം ചെയ്യും. വിവിധ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സന്നഹിതരാവും.മേളയുടെ ഭാഗമായി  എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും.വിദ്യഭ്യാസ മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും വിദ്യാർത്ഥികളും രക്ഷിതാകളുമായി ആയിരത്തോളം പേര് പരിപാടിയിൽ പങ്കെടുക്കുമെന്നും  അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ ജനറൽ സെക്രട്ടറി സി എച് യൂസുഫ് എന്നിവർ എന്നിവർ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment