ഡ്രീം സ്പോർട്സ് അക്കാദമിയുടെ ഈ വർഷത്തെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു.
യു എ ഇ : അബുദാബി അസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രീം സ്പോർട്സ് അക്കാദമിയുടെ ഈ വർഷത്തെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു വർഷം അബുദാബിയിൽ പ്രദേശിക ഫുട്ബോൾ മത്സരത്തലും വലിയ ടൂർണമെന്റായ ലുലു ഗ്രൂപ്പിലെ ടൂർണമെന്റിലും തന്റെ വിസിൽ കൊണ്ട് അനായാസ പ്രകടനം നടത്തിയ കോഴിക്കോട് ജില്ലകാരനായ തിരുവനൂർ സ്വാദേശിയായ ഹർഷീൽ ആണ് ബഹുമതി നേടിയവരിൽ ഒരാൾ. ഇനി തുടങ്ങാനിരിക്കുന്ന യുഎയിലെ വിവിധ ടൂർണമന്റിൽ ഡ്രീം സ്‌പോർട് അക്കാഡമിയായിരിക്കും ഹാർശീലിനെ സ്പോൺസർ ചെയ്യുക. കേരളത്തിലെ മികച്ച ഫുട്ബോൾ അക്കാഡമിക്കുള്ള പുരസ്‌കാരം തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട എൻ ഐ എസ് കോച്ച് എൻ കെ സുബ്രമണ്യന്റെ നേതൃത്വത്തിലുള്ള ആൾ ഫിറ്റ് അക്കാദമി സ്വന്തമാക്കി.
അക്കാഡമിക്ക് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുവാനുള്ള സാമ്പത്തിക സഹായവും കേരളത്തിൽ ഡ്രീം സ്പോർട്സ് അക്കാഡമി നടത്തുന്ന പ്രോഗ്രാമിൽ കോച്ചിനെ ആദരിക്കലും ഉണ്ടാകും.ഫുട്ബാളിന് പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കേന്ദ്ര സംസ്ഥാന സർക്കാർ നിയമനം നടത്തുന്ന വകുപ്പുകളിലേക്കും കുട്ടികളെ പരീശീലനം കൊടുത്തു അതിനു വേണ്ട നിർദ്ദേശങ്ങൾ കൊടുത്തതാണ് ആൾ ഫിറ്റ് അക്കാദമിയെ അർഹനാക്കിയത്. മികച്ച സ്പോർട്സ് പേഴ്സൺ ഉള്ള അവാർഡിന് കണ്ണൂർ പഴയങ്ങാടികാരൻ സലാം അബുദാബിയെയാണ് തെരെഞ്ഞാടുത്ത്. 35 വർഷം യുഎഇ എന്ന രാജ്യത്ത് പ്രത്യകിച്ചും അബുദാബിയിൽ ഫുട്ബോൾ കളിക്കുന്നവരെ കളിപ്പിച്ചും അതിനു വേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കുകയും ചെയ്ത് താൻ നടന്ന ഫുട്ബോൾ വഴിയിൽ ഏറ്റവും ആരോഗ്യപരമായ ഒരു സമൂഹത്തെ വാർത്തടെയ്ക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവം സഹിഷ്ണത,സമയം എല്ലാം ഞങ്ങളുടെ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്. 1988 ഡിസംബർ മാസത്തിൽ യുഎഇ എത്തിയ സലാം ആദ്യ കാലങ്ങളിൽ ബ്ലൂ സ്റ്റാർ, മീന ബ്രദേഴ്‌സ് ,G7 എഫ് സി , സെവൻസ് സ്റ്റാർ റെന്റൽ , മലയാളി സാമാജo എന്നി ടീമുളകുടെ ജേഴ്‌സിയിൽ പച്ച പുൽ വിരിച്ച തന്റെ പരവാദാനിയിൽ കയ്യൊപ്പ് ചാർത്തി. സുബ്രഹ്മണ്യൻ കോച്ചിനെ കേരളത്തിലും സലാമിനയും ഹർഷിലീനയും അബുദായിലും ആദരികുമെന്നു ക്ലബ് മാനേജ്‌മെന്റ് അറിയിച്ചു.