വെട്രാറെൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫിഫ അബുദാബി എഫ് സി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
അബുദാബി: ഡ്രീം സ്പോർട്സ് അക്കാദമിയും എൽ എൽ എച് ഹോസ്പിറ്റൽ മുസ്സഫയും സംയുക്തമായി നടത്തിയ വെട്രാറെൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അബുദാബിയിലെ ഗ്ലാമർ ക്ലബ്ബായ ഫിഫ അബുദാബി എഫ് സി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ടൂർണമെന്റിന്റെ കറുത്ത കുതിരകളായ സ്ലൈഡർ എഫ് സി രണ്ടാം സ്ഥാനവും നേടി. കാണികളുടെ ഇഷ്ട ടീമുകൾ ആയ റിയൽ എഫ് സി, ഡേറ്റ ഒൺ, ബ്രോദേർസ് പരപ്പ, ആൻഡ് സ്‌ട്രൈക്കേഴ്‌സ് എഫ് സി എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഭാഗ്യം കൈവിട്ടുപോയി. ടൂർണമെന്റ് ലെ മികച്ച കളിക്കാരനായ ഫിഫ അബുദാബിയിലെ അശോകൻ ടൂർണമെന്റിന്റെ മികച്ച പ്രതിരോധ താരമായി. ഷബീർ ഫിഫ അബുദാബി ഗോൾബാറിനു താഴെയും കുമ്മായവരെക്കുള്ളിലും തന്റെ കരസ്പർശങ്ങൾ കൊണ്ട് മികച്ച പ്രകടനം നടത്തിയ സ്ലൈഡർ എഫ് സി യുടെ ഷിനോജ് മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫികളും മെഡൽ ഡ്രീം സ്പോർട്സ്സ് അക്കാദമിയുടെ ബോർഡ് മെമ്പേഴ്സ് സമ്മാനിച്ചു. കളിയുടെ നിയന്ത്രണ മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കോഴിക്കോട്ടുകാരനായ ഹർഷൽ പ്രത്യേക പുരസ്കാരത്തിന് അർഹത നേടി.ടൂർണമെന്റ് ലെ ഏറ്റവും അവസ്മരണീയമായ കാഴ്ചകളിൽ ഒന്നായിരുന്നു മുപ്പത്തി അഞ്ച് വർഷത്തെ ഫുട്ബോൾ സേവനത്തിനുള്ള ദി ബെസ്റ്റ് സ്പോർടസ് പേഴ്സൺ ഓഫ് ദി കമ്മ്യൂണിറ്റി അവാർഡ് കരസ്ഥമാക്കിയ സലാം അബുദാബിയെയും ഈ കാലയളവിൽ അദ്ദേഹത്തിന്റെ കായിക രംഗത്ത് സപ്പോർട്ട് ആയി നിന്ന സഹധർമ്മിണി ബുഷ്റയെയും ഡ്രീം സ്പോർട്സ് അക്കാദമി ചടങ്ങിൽ ആദരിച്ചു.