PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഒട്ടകങ്ങളുടെ പരിപാലനത്തിന് പദ്ധതികളുമായി അബുദാബി

ഒട്ടകങ്ങളുടെ പരിപാലനത്തിന് പദ്ധതികളുമായി അബുദാബി

ഒട്ടകങ്ങളുടെ പരിപാലനത്തിന് പദ്ധതികളുമായി അബുദാബി

അബുദാബി : ഒട്ടകങ്ങളുടെ പരിപാലനത്തിന് വിവിധ പദ്ധതികളുമായി അബുദാബി കാർഷിക അതോറിറ്റി. അബുദാബിയിൽ 4,76,082 ഒട്ടകങ്ങളുണ്ട്. അബുദാബിസിറ്റിയിൽ മാത്രമായി 99,071 ഒട്ടകങ്ങളുണ്ട്. അൽഐനിൽ 2,54,034, അൽ ദഫ്രയിൽ 1,22,977 ഒട്ടകങ്ങളുമാണുള്ളത്. സാംസ്കാരിക പൈതൃകസ്വത്ത് എന്ന നിലയിലുള്ള ഒട്ടകങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എല്ലാ വർഷവും ജൂൺ 22- ന് ലോക ഒട്ടകദിനത്തിലാണ് നടത്തിവരുന്നതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതർ അറിയിച്ചു.ഗുണനിലവാരമുള്ള വെറ്ററിനറി സേവനങ്ങൾ നൽകുന്നതിലൂടെ ഒട്ടകത്തിന്റെ ആരോഗ്യം, പ്രജനനം, ഉത്പാദനം എന്നിവയിൽ അവബോധം വളർത്താനാവുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ കഴിഞ്ഞവർഷം 1,30,700 ഒട്ടകങ്ങൾക്ക് 1,85,797 വെറ്ററിനറി സേവനങ്ങൾ നൽകിയിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന ഒട്ടകങ്ങൾക്ക് വെറ്ററിനറി ഹെൽത്ത് സർട്ടിഫിക്കറ്റുകളും അതോറിറ്റി നൽകുന്നുണ്ട്. കൂടാതെ പതിവ് ഫെർട്ടിലിറ്റി പരിശോധനകൾ, ഇയർ ടാഗിങ്, രജിസ്‌ട്രേഷൻ തുടങ്ങിയവയെല്ലാം ചെയ്തുവരുന്നുണ്ട്. ഒട്ടകപ്പാലിന്റെ ഗുണങ്ങളെക്കുറിച്ച് ഒട്ടകങ്ങളെ വളർത്തുന്നവരിൽ ബോധവത്കരിക്കുകയും വിവിധ ഒട്ടകരോഗങ്ങൾ, അവയുടെ പ്രതിരോധം, ചികിത്സാരീതികൾ, ഒട്ടകങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ബയോസെക്യൂരിറ്റി ആവശ്യകതകൾ എന്നിവയെക്കുറിച്ച് ഒട്ടേറെ പ്രഭാഷണങ്ങളും വർക്ക്‌ഷോപ്പുകളും അതോറിറ്റി സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒട്ടകങ്ങളിൽനിന്നുള്ള പ്രത്യേക ടിഷ്യു കൾച്ചർ കോശങ്ങളുടെ സംരക്ഷണത്തിനായി ആദ്യ ബയോബാങ്കും അതോറിറ്റി സ്ഥാപിച്ചു. ഈ ബയോബാങ്ക് രോഗനിയന്ത്രണം, വാക്‌സിൻ വികസനം, ഡയഗ്നോസ്റ്റിക് കിറ്റുകൾ, ലബോറട്ടറി വിശകലന രീതികൾ, ശാസ്ത്രീയ ഗവേഷണം എന്നിവയെല്ലാം മെച്ചപ്പെടുത്തുമെന്നും അധികൃതർ വിശദീകരിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment