ജംഗിൾബുക്കിലെ മൗഗ്ലിയും ബഗീരയും ബാലുവുമെല്ലാം അബുദാബി ഖാലിദിയ മാളിൽ
അബുദാബി: കുട്ടികളുടെ ക്ലാസിക് നോവലായ ജംഗിൾബുക്കിലെ മൗഗ്ലിയും ബഗീരയും ബാലുവുമെല്ലാം അബുദാബി ഖാലിദിയ മാളിൽ പുനരവതരിചിരിക്കുകയാണ്. യു എ ഇ യിൽ ആദ്യമായിട്ടാണ് “ദി ജംഗിൾ ബുക്ക്” പ്രദർശനം നടക്കുന്നത്. നിരവധി സന്ദർശകരാണ് ഈ വിസ്മയ കാഴ്ച കാണാനായി മാളിൽ എത്തുന്നത്.ഖാലിദിയ മാൾ പ്രധാന കവാടത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് പ്രദർശനം നടക്കുന്നത്. ഒരേ സമയം വിനോദവും , സാഹിസികതയുമെല്ലാം ഒരുക്കിയാണ് കൗതുകമായി പ്രദർശനം ഒരുക്കിയിട്ടുള്ളത്. റുഡ്യാർഡ് കിപ്ലിംഗിന്റെ ജംഗിൾ ബുക്കിന്റെ പ്രമേയത്തിൽ ഒരുക്കിയ പ്രദർശനം ഖാലിദിയ മാളിൽ സെപ്റ്റംബർ 22 വരെയാണ് നടക്കുന്നത്.പ്രിയ കഥാപാത്രങ്ങളായ മൗഗ്ലി, ബലൂ, ബഗീര, ഷേർ ഖാൻ എന്നിവരൊക്കെ കൗതുക കാഴ്ചയാണ് സമ്മാനിക്കുന്നത്. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ഏത് പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയും എന്നതാണ് പ്രദർശനത്തിന്റെ പ്രത്യേകത. വൈകുന്നേര 3:30 മുതൽ 8:30 വരെ മൂന്ന് സെക്ഷനുകളായി പ്രവേശനം സൗജന്യമായിട്ടാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.

ക്രാഫ്റ്റിംഗ്, മാസ്ക് നിർമ്മാണം, ഇന്ററാക്ടീവ് സ്റ്റോറിബോർഡുകൾ, സമ്മാനങ്ങൾ എല്ലാം കുട്ടികൾക്ക് ഏറെ പ്രിയമേറുകയാണ്. കുടുംബങ്ങൾക്കായി സവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കുക എന്നതായി ഇവ ഒരുക്കിയതിന്റെ ലക്ഷ്യമെന്ന് ലൈൻ ഇൻവെസ്റ്റ്മെന്റ് ജനറൽ മാനേജർ ബിജു ജോർജ്, ഖാലിദിയ ജനറൽ മാനേജർ ഇർഫാൻ കുന്ദവാല എന്നിവർ പറഞ്ഞു.