PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമലയാളം മിഷൻ പ്രവേശനോത്സവം; നൂറാമത് പഠനകേന്ദ്രം മന്ത്രി സജി ചെറിയാൻ സെപ്റ്റംബർ  7  ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

മലയാളം മിഷൻ പ്രവേശനോത്സവം; നൂറാമത് പഠനകേന്ദ്രം മന്ത്രി സജി ചെറിയാൻ സെപ്റ്റംബർ  7  ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

മലയാളം മിഷൻ പ്രവേശനോത്സവം; നൂറാമത് പഠനകേന്ദ്രം മന്ത്രി സജി ചെറിയാൻ സെപ്റ്റംബർ  7  ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

അബുദാബി:  ഇന്തോ യു എ ഇ സാംസ്കാരിക സമന്വയ വർഷാചരണാഘോഷങ്ങളുടെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് സെപ്റ്റംബർ  7  ശനിയാഴ്ച രാത്രി 8 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മലയാളം മിഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷന്റെ അബുദാബി ചാപ്റ്ററിലെ നൂറാമത്തെ പഠന കേന്ദ്രമായിരിക്കും ഇതോടെ അബുദാബിയിൽ പ്രവർത്തന സജ്ജമാകുന്നത്.2018 മുതൽ തുടർച്ചയായി യാതൊരു പ്രതിഫലേച്ഛയും കൂടാതെ നിസ്വാർത്ഥരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 20 അധ്യാപകരെ പ്രസ്തുത വേദിയിൽ വെച്ച് മന്ത്രി ആദരിക്കും.  ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക ഇഴയടുപ്പം കൂടുതൽ ദൃഡപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മുതൽ കേരള സോഷ്യൽ സെന്റർ സമാരംഭിച്ച ഇൻഡോ യുഎഇ സാംസ്കാരിക വര്ഷാചരങ്ങളുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കും മന്ത്രി തുടക്കം കുറിക്കും. കേരള സോഷ്യൽ സെന്ററിന്റെ വനിതാവിഭാഗത്തിന്റെ 2024 – 2025 പ്രവർത്തനവർഷത്തെ ഉദ്ഘാടനവും പ്രസ്തുത വേദിയിൽ വെച്ച് അരങ്ങേറും. തുടർന്ന് സെന്റർ വനിതാവിഭാഗവും മലയാളം മിഷൻ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment