PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപയ്യന്നൂർ സൗഹൃദവേദി ഓണാഘോഷം അബുദാബിയിൽ അരങ്ങേറി 

പയ്യന്നൂർ സൗഹൃദവേദി ഓണാഘോഷം അബുദാബിയിൽ അരങ്ങേറി 

പയ്യന്നൂർ സൗഹൃദവേദി ഓണാഘോഷം അബുദാബിയിൽ അരങ്ങേറി 

അബുദാബി: പയ്യന്നൂർ സൗഹൃദവേദി അബു ദാബി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തവണത്തെ ഓണാഘോഷത്തിന് തുടക്കമായി. ഇന്ത്യാ സോഷ്യൽ ആൻഡ്  കൾച്ചറൽ സെന്ററിൽ വെച്ചായിരുന്നു ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്.സൗഹൃദവേദി പ്രസിഡന്റ്  ജ്യോതിഷ് കുമാർ അധ്യക്ഷതയിൽ ഐ എസ് സി  പ്രസിഡന്റ് എം ജയറാം റായ് ഉത്ഘാടനം നിർവഹിച്ചു. കെ എസ് സി  പ്രസിഡന്റ് ബീരാൻ കുട്ടി, ഇന്ത്യൻ ഇസ്ലാമിക്  സെന്റർ  ജനറൽ സെക്രെട്ടറി  ഹിദായത്തുള്ള, മലയാളി സമാജം സ്പോർട്സ് സെക്രട്ടറി ഗോപകുമാർ, ബി എ പി എസ്  മന്ദിറിന്റെ ഡയറക്ടർ പ്രണവ് ദേശായ്, അൽ ഐൻ ഐ എസ് സി   ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നുർ, വൈറ്റ് ആൻഡ് ബ്രൈറ്റ്  ജനറൽ മാനേജർ അനൂപ്, ജി ടൈഗേഴ്‌സ് ജിം  മാനേജിങ് ഡയറക്ടർ സ്വയിൻന്തഗ്‌  ജെയിൻ , കെ വി രാജൻ, ഹബീബ് റഹ്മാൻ, വി ടി വി ദാമോദരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രാജേഷ് കോഡൂർ സ്വാഗതവും, വൈശാഖ് ദാമോദരൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ സൗഹൃദവേദി അച്ചീവ്‌മെന്റ് അവാർഡ് കരസ്ഥമാക്കിയ മിലിൻ ദിലീപ്, അനന്യ പ്രകാശൻ, കൃഷ്‌ണേന്ദു അത്തയിൽ, സിയാ ദുൽകർണ്ണി  എന്നിവർക്ക് ക്യാഷ് അവാർഡും പുരസ്കാരവും, ഗൗരി ജ്യോതിലാൽ, കൃതിക ഉമേശൻ, ധന്വന്ത്  നന്ദൻ, കാർത്തിക് രാജ് എന്നിവർക്ക് പുരസ്കാരവും സമ്മാനിച്ചു. അബുദാബിയിലെ അംഗീകൃത സംഘടനകളുടെ ഭാരവാഹികളായ സൗഹൃദവേദിയുടെ അംഗങ്ങളായ യു ദിനേശ് ബാബു ( ഐ എസ് സി ട്രെഷറർ), സരോഷ് (കെ എസ്  സി ജോയിന്റ് സെക്രെട്ടറി), അനീഷ് കുമാർ(കെ എസ് സി  അസിസ്റ്റന്റ് ട്രെഷറർ) എന്നിവരെ പൊന്നാട നൽകി ചടങ്ങിൽ  ആദരിച്ചു. സൗഹൃദവേദി കുടുംബാന്ഗങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികൾക്ക് പുറമെ, മാവേലി എഴുന്നള്ളത്തും, തിരുവാതിരയും, കുട്ടികളുടെ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.ഒക്ടോബർ 12 നു സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നാട്ടിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന നാടൻ കലാമേളയുടെ പോസ്റ്റർ ഐ എസ് സി  ജനറൽ സെക്രെട്ടറി രാജേഷ് ശ്രീധരൻ, സൗഹൃദവേദി പ്രോഗ്രാം കൺവീനർ സുരേഷ് പയ്യന്നൂരിന് നൽകി പ്രകാശനം ചെയ്തു. രഞ്ജിത്ത് പൊതുവാൾ, സതീഷ്, ദിലീപ്, സന്ദീപ് വിശ്വനാഥൻ , രാജേഷ്  സി കെ , പ്രവീൺ, രഞ്ജിത്ത് രാമൻ, അബ്ദുൽ ഗഫൂർ, ഫവാസ്, പവിത്രൻ,ശ്രീനിവാസൻ, സുജേഷ്, അബു ഷബീൽ, എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment