അബുദാബിയിൽ പായസ മത്സരം ഒരുക്കുന്നു.
അബുദാബി: ഓണത്തോടനുബന്ധിച്ച് അബുദാബി 24 സെവൻ ചാനലും, അബുദാബി കേരള സോഷ്യൽ സെന്ററും സംയുക്തമായി ‘പായസമേള 2024 ’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 ബുധനാഴ്ചയാണ് റെഡ് എക്സ് മീഡിയയുടെ ബാനറിൽ കേരള സോഷ്യൽ സെന്ററിൽ മത്സരം നടക്കുന്നത്. വൈകുന്നേരം അഞ്ച് മണി മുതലാണ് മത്സരം നടക്കുക. മത്സരത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 21 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പായസത്തിന്‍റെ പാചകക്കുറിപ്പും സമർപ്പിക്കണം. പ്രഗത്ഭരായ ജഡ്ജസുകളാണ് വിധികർത്താക്കളായി എത്തുന്നത്, ഒന്നും രണ്ടും മൂന്നും മെഗാ സമ്മാനങ്ങൾക്ക് പുറമെ, പങ്കെടുക്കുന്നവർക്ക് മറ്റ് സമ്മാനങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി 055 628 9909, 050 572 8138, 0555 520 683 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. യു എ ഇ യിലെ പായസ പാചക പ്രേമികൾക്ക് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാനുള്ള അവസരമാണ് ‘പായസമേള 2024’ ലൂടെ ഒരുക്കുന്നത്.