PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഎ കെ എം മാടായി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

എ കെ എം മാടായി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

എ കെ എം മാടായി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

അബുദാബി: ബനിയാസ് കെ എം സി സിയുടെ നേതൃത്വത്തിൽ  അച്ചുമ്മാൻ്റകത്ത് മഹ്മൂദ് മാടായി അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.അബ്ദുൽ ഫത്താഹ് പുതിയങ്ങാടിയുടെ പ്രാർത്ഥനയോടെ തുടക്കമിട്ട സംഗമത്തിൽ പ്രസിഡണ്ട് ഷഖീബ് മാടായി അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി വൈസ് പ്രസിഡണ്ടും , ബനിയാസ് കെ എം സി സി നിരീക്ഷകനുമായ റഷീദ് പട്ടാമ്പി പരിപാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കെ എം സി സി വൈസ് പ്രസിഡണ്ട് സാബിർ മാടായി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. എ കെ എം മാടായിയുടെ  സേവനവും ജീവിതരീതിയും വഴിത്താരകളും  വിശദീകരിച്ച് സംസ്ഥാന കെ എം സി സി മുൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് ആലം മാടായി അനുസ്മരണ ഭഷണം നടത്തി. സംസ്ഥാന പ്രവർത്തക സമിതി അംഗം ഷംസുദ്ധീൻ കോലോത്തൊടി , പാലക്കാട് ജില്ലാ കെ എം സി സി ഭാരവാഹികളായ ജാഫർ നാലകത്ത് , കരീം കീടത്ത് , നൗഫൽ മണലടി , അജ്മാൻ പാലക്കാട് ജില്ലാ കെ എം സി ജനറൽ സെക്രട്ടറി അഡ്വക്കെറ്റ് ആശിഖ് കോട്ടോപ്പാടം , സെക്രട്ടറി ശബീർ കക്കോടി , മണ്ണാർക്കാട് മണ്ഡലം പ്രസിഡണ്ട്  അജ്മൽ നിയാസ് കല്ലിടുമ്പിൽ, ബനിയാസ് കെ എം സി സി ഭാരവാഹികളായ മുഹമ്മദ് മാണൂർ , മുഹമ്മദുണ്ണി തൃക്കണാപുരം , ജാബിർ ആലുക്കൽ , ഹനീഫ ചിത്താരി , ഫൈസൽ തെക്കുമ്മല , അമീൻ കല്ലൂരാവി , മുസ്തഫ എറവക്കാട് എന്നിവരുൾപ്പെടെ നൂറോളം  പ്രവർത്തകർ സംബന്ധിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment