കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 ജനുവരി ആദ്യവാരം അബുദാബിയിൽ
അബുദാബി : കോഴിക്കോടിൻറെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 ജനുവരി ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുമെന്ന് അബുദാബി കോഴിക്കോട് ജില്ലാ കെ എം സി സി ബി ഭാരവാഹികൾ അറിയിച്ചു. സീസൺ -1 നു ലഭിച്ച സ്വീകാര്യതയും, ജനപങ്കാളിത്തവും അടുത്ത സീസണിൽ മികച്ച പങ്കാളിത്തം ഉണ്ടാകുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ. അറബ് നാടുകളുമായി വർഷങ്ങളുടെ പഴക്കമുള്ള നഗരമാണ് കോഴിക്കോട്. യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിക്ക പെടുക വഴി കോഴിക്കോടിൻറെ കിസ്സകൾക്കു അക്ഷരലോകത്തിൻറെ ആദരവാണ് ലഭിച്ചത്.
നാടിനെയും നാടിൻറെ വൈവിധ്യങ്ങളെയും പുറം ലോകത്തിനു പരിചയപ്പെടുത്താനും കൂടുതൽ സാഹചര്യങ്ങൾ സൃഷ്ടിക്കാനും ഇത്തരം മേളകൾക്കു കഴിയും. ടൂറിസം പ്രൊമോഷൻ , സാംസ്കാരികം, ഭക്ഷണ ശാലകൾ, കലാ പരിപാടികൾ, തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളോടെ 2025 ജനുവരി 4 , 5 തിയ്യതികളിലാണ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 സംഘടിപ്പിക്കുന്നത്. കേരള സോഷ്യൽ സെന്ററിൽ വെച്ച് നടന്ന സ്നേഹ സംഗമത്തിൽ വെച്ച് ഫെസ്റ്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. മുൻ എം എൽ എ യും കേരള സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള എ. എഫ് ഇന്റർനാഷണൽ സിഇഒ മുഹമ്മദ് ഷഹീർ ഫാറൂഖി ക്കു നൽകി കൊണ്ട് ലോഗോ പ്രകാശനം ചെയ്തു. വടകര എം പി ഷാഫി പറമ്പിൽ, പി. കെ ഫിറോസ്, അബ്ദുല്ല ഫാറൂഖി, യൂസുഫ് മാട്ടൂൽ, അഹമ്മദ് ബല്ല കടപ്പുറം, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഇബ്രാഹിം,ബിബിസി ഗ്രൂപ്പ് എം ഡി മുഹമ്മദ് സുഹൈൽ, അബ്ദുൽ ബാസിത് കായക്കണ്ടി, അഷ്‌റഫ് സി പി , അബ്ദുൽ റസാഖ് അബ്ദുല്ല കേളോത്, നൗഷാദ് കൊയിലാണ്ടി, ശറഫുദ്ധീൻ കടമേരി, ഫഹീം ബേപ്പൂർ, മെഹബൂബ് തച്ചംപൊയിൽ, ഷമീക് കാസിം, സാദത് കൊയിലാണ്ടി, ഷഫീക് കുന്നമംഗലം, അസമർ കോട്ടപ്പള്ളി, സഹദ് പാലോൽ , ഷംസീർ RT, ഷബീർ ബാലുശ്ശേരി, സബാഹ് കെ പി, നവാസ് പയ്യോളി,നൗഫൽ പേരാമ്പ്ര, ജംഷീർ ബേപ്പൂർ, ശബിനാസ് കുനിങ്ങാട്, റഫീഖ് കെ കെ എന്നിവർ സംബന്ധിച്ചു. പ്രസിഡണ്ട് സി എച് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ് നജാത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു. .