PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമീറ്റ് അബുദാബി ഓണാഘോഷം സംഘടിപ്പിച്ചു.  

മീറ്റ് അബുദാബി ഓണാഘോഷം സംഘടിപ്പിച്ചു.  

മീറ്റ് അബുദാബി ഓണാഘോഷം സംഘടിപ്പിച്ചു.  

അബുദാബി:  അബുദാബി മീറ്റ് – മണ്ണാർക്കാട് എക്സ്പാരിയേറ്റു എംപവര്മെന്റ് ടീം മാപ്പിൾ കനേഡിയൻ ഇന്റർനാഷണൽ സ്കൂൾ മുസാഫയില്‍ വെച്ച് ‘ഓണം 2024  ആർപ്പോ ഇർറോ’  ഓണാഘോഷo സംഘടിപ്പിച്ചു.പരിപാടി പൂക്കള മത്സരത്തോടെ ആരംഭിച്ചു. സാംസ്‌കാരിക സമ്മേളനം മീറ്റ് യു എ ഇ ദേശീയ പ്രസിഡണ്ട് അലി അസ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു, അബുദാബി വർക്കിംഗ് പ്രസിഡന്റ് മസ്ബൂബ ആലായൻ അധ്യക്ഷത  വഹിച്ചു. മീറ്റ്ന്‍റെ പ്രവര്‍ത്തനങ്ങള്‍, ആവശ്യകത എന്നിവയെക്കുറിച്ച് സീനിയര്‍ നേതാവ് മജീദ് അണ്ണാൻ തൊടി വിശദീകരിച്ചു. ഉപദേശക സമിതി ചെയർമാൻ ജംഷാദ് വടക്കേതിൽ,  മീറ്റ് യു എ ഇ ജനറല്‍സെക്രട്ടറി അഷ്‌റഫ് അലൈൻ , ട്രഷറർ ഗുരുവായൂരപ്പൻ, മീറ്റ്‌ ദുബൈ പ്രസിഡണ്ട് ശ്രീവിദ്യാ ജയപ്രകാശ്, കാര്‍ത്തികേയന്‍  എന്നിവർ ആശംസകള്‍ നേർന്നു  സംസാരിച്ചു.മീറ്റ്‌ ദേശീയ കമ്മറ്റിയംഗങ്ങള്‍ ബൈജു മാത്യു, ജയപ്രകാശ്, മന്‍സൂര്‍, ഷബീര്‍, സക്കീര്‍, ശരീഫ് തോപ്പില്‍, അബ്ദുറഹ്മാന്‍, സാദിഖ്‌, വിഷ്ണു, സമീര്‍  അബുദാബി എമിരേറ്റ്സ് സീനിയര്‍ നേതാക്കള്‍ ശിഹാബ്, അലി കീടത്ത്, അസ്‌ലം, ശംസുദ്ധീന്‍  തുടങ്ങി മീറ്റ് അബുദാബി ഭാരവാഹികളായ ഇസ്മായിൽ കണ്ടമ്പാടി, ഹാരിസ് അണ്ണാൻതൊടി ,മുഹമ്മദ് അലി, നാസ്സർ അച്ചിപ്ര മറ്റു എമിരേറ്റ്സ് ഭാരവാഹികള്‍ തുടങ്ങിയവർ നേതൃത്വം പരിപാടിക്ക് നൽകി.മീറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സലീം അചിപ്രയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും  ഓണസദ്യയും തുടര്‍ന്ന്  വിവിധ കായിക മത്സരങ്ങളും നടന്നു. ജനറല്‍സെക്രട്ടറി തൻസീഫ് സ്വാഗതവും ട്രഷറര്‍ മധു പുത്തന്‍വീട്ടില്‍ നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment