ഐ ഐ സി ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിങ്ങും അബുദാബി ചെസ്സ് ക്ലബും സംയുക്തമായി ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 9,10 തീയതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യൻ ഇസ്ലാമിക സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂരും അബുദാബി ചെസ്സ് ക്ലബ്ബ് സിഇഒ സയീദ് അൽഖൂരിയും ഒപ്പുവെച്ചു. അണ്ടർ 16, ഓപ്പൺ കാറ്റഗറി എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം നടക്കുക. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസാണ് സമ്മാനം ലഭിക്കുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് താഴെ നൽകുന്ന ക്യു ആർ കോഡ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 026424488, 0507902965 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.