PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് സമാപിച്ചു:ഖാലിദിയ സെക്ടർ ജേതാക്കൾ

അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് സമാപിച്ചു:ഖാലിദിയ സെക്ടർ ജേതാക്കൾ

അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് സമാപിച്ചു:ഖാലിദിയ സെക്ടർ ജേതാക്കൾ

അബുദാബി :  അബൂദാബി സിറ്റി കലാലയം സാംസ്‌കാരികവേദി സംഘടിപ്പിച്ച പതിനാലാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. പ്രവാസി യുവതയുടെ സാംസ്‌കാരിക ചിന്തകളും സർഗ്ഗ വിചാരങ്ങളും പ്രോത്സാഹിപ്പിക്കുക ലക്ഷ്യം വെച്ച് കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ചു വരുന്ന പ്രവാസി സാഹിത്യോത്സവ് ഗള്‍ഫ് മലയാളികളുടെ സാംസ്കാരികോത്സവം കൂടിയാണ്. ഒക്ടോബര്‍ 20 ന് ഐഐസിസി ഓഡിറ്റോറിയത്തിൽ സ്റ്റേജിതര മത്സരങ്ങള്‍ക്കും, ഒക്ടോബർ 27 ന് ഫോക്‌ലോർ തിയേറ്ററിൽ സ്റ്റേജ് മത്സരങ്ങളും നടന്നു. പ്രൈമറി തലം മുതൽ 30 വയസ്സ് വരെയുള്ള പ്രവാസികളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. ഫാമിലി,യൂനിറ്റ്,സെക്ടർ ഘടകങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് സോൺ തലത്തിൽ മത്സരികളായത്. വിവിധ വിഭാഗങ്ങളിലായി 99 ഇന മത്സരങ്ങളിൽ നിന്നായി അറുനൂറോളം പ്രതിഭകൾ പങ്കെടുത്തു. ഖാലിദിയ്യ,അല്‍ വഹ്‌ദ,മദീനാ സായിദ് സെക്ടറുകള്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇമ്രാന്‍ അബൂബക്കര്‍ കലാപ്രതിഭാ പുരസ്ക്കാരവും,ജുസയ്ല ജസീര്‍ ,മുഹമ്മദ് സഈദ് സര്‍ഗ പ്രതിഭ പുരസ്ക്കാരവും കരസ്ഥമാക്കി. സാഹിത്യോത്സവിനോട് അനുബന്ധിച്ചു പൊതു ജനങ്ങൾക്കും,കുടുംബിനികള്‍ക്കും,പ്രീ പ്രൈമറി കുട്ടികള്‍ക്കുമായി നടത്തിയ പ്രബന്ധ രചന,പുഡ്ഡിംഗ് മേക്കിങ്,കളറിംഗ് തുടങ്ങി വിവിധ മത്സരങ്ങൾ ശ്രദ്ധേയമായി. പ്രാബന്ധ രചന മത്സരത്തിൽ നബീസത് റസീന, പുഡിങ് മത്സരത്തിൽ ഖമറുന്നിസ, കളറിങ് മത്സരത്തിൽ അൻവിത സുരേഷ്, ജന്ന മുഹമ്മദ്‌ എന്നിവർ വിജയികളായി. പരിപാടിയുടെ ഭാഗമായി ” ഗാഫ് മരം കഥ പറയുന്നു ” എന്ന ശീര്‍ഷകത്തില്‍ സാഹിത്യ ചര്‍ച്ചയിൽ നാസർ തമ്പി, സാലിഹ് മാളിയേക്കൽ, ജാഫർകുറ്റിക്കോട് , ഇർഫാദ് മായിപ്പാടി എന്നിവർ സംബന്ധിച്ചു. സോൺ തലത്തിൽ വിജയിച്ച മത്സരാർത്ഥികൾ നവംബർ 24ന് അബുദാബി നാഷണൽ തിയേറ്ററിൽ വെച്ച് നടക്കുന്ന യു എ ഇ നാഷനൽ തല മത്സരങ്ങളിൽ മാറ്റുരക്കും. സമാപന സമ്മേളനം ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘടനം നിർവഹിച്ചു. ഉസ്മാൻ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. ബനിയാസ് സ്പൈക്ക് എംഡി കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി ഹോണററി ടോക്ക് നടത്തി. അബ്ദുറഹ്മാൻ ഹാജി (അബുദാബി സ്റ്റേഷനറി) പി സി ഹാജി,ആശംസ അറിയിച്ചു റാഷിദ് മൂര്‍ക്കനാട് സന്ദേശ ഭാഷണം നടത്തി.ഇബ്രാഹിം ഇർഫാൻ മാലി സ്വാഗതവും, കമറുദ്ധീൻ മാഷ്‌ നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment