ഇശൽ ബാൻഡ് അബുദാബിയുടെ ‘ഇശൽ ഓണം 2024’ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു:നവംബർ 17 ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് അബുദാബി കേരള സോഷ്യൽ സെന്ററിൽ അരങ്ങേറും.
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ‘ഇശൽ ഓണം 2024’ ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ലോക കേരള സഭാ അംഗം സലീം ചിറക്കൽ, ബൻസർ ഗ്രൂപ്പ് എം.ഡി ഷരീഫ്, മാധ്യമ പ്രവർത്തകരായ സമീർ കല്ലറ (അബുദാബി 24 സെവൻ ചാനൽ) റാഷിദ് പൂമാടം (സിറാജ് ദിനപത്രം) ക്യുപ്‌കോ ജനറൽ ട്രെഡിങ് എം.ഡി ഓ.കെ മൻസൂർ, ഇശൽ ബാൻഡ് അബുദാബി മുഖ്യ രക്ഷാധികാരി ഹാരിസ് തായമ്പത്ത്, ഉപദേശക സമിതി അംഗം മഹ്‌റൂഫ് കണ്ണൂർ, ഇവന്റ് കോർഡിനേറ്റർ ഇക്ബാൽ ലത്തീഫ്, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ട്രെഷറർ സാദിഖ് കല്ലട, റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജർ സലീം എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു. ഇശൽ ബാൻഡ് അബുദാബി സീനിയർ എക്സിക്യൂട്ടീവ് മെമ്പർ അൻസർ വെഞ്ഞാറമൂട്, വളണ്ടിയർ ക്യാപറ്റൻ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൾ അസീസ്, മുഹമ്മദ് ഇർഷാദ്, നിഷാൻ അബ്ദുൾ അസീസ്, ഗായകരായ ഷാജി തിരൂർ, അസർ കമ്പിൽ, ഹബീബ് റഹ്‌മാൻ, ഫൈറോസ് ഷാഹുൽ, സുഹൈൽ ഇസ്മായിൽ, ഷാൻ കണ്ണൂർ, നിജാ നിഷാൻ, സിയാ ഇർഷാദ്, മുജീബ് എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ 17 ഞായറാഴ്ച്ച ഉച്ചക്ക് 3 മണി മുതൽ രാത്രി 11 മണിവരെയാണ് അബുദാബി കേരള സോഷ്യൽ സെന്ററിൽ ആണ് വിവിധ പരിപാടികളോടെ ”ഇശൽ ഓണം 2024” അരങ്ങേറുക. മാവേലി എഴുന്നള്ളത്, പുലിക്കളി, താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിരക്കളി, കൈകൊട്ടികളി മറ്റു വിവിധങ്ങളായ ഓണപരിപാടികളും, ഡാൻസ് ഉൾപ്പടെയുള്ള നിരവധി കലാപരിപാടികളും അരങ്ങേറും.