PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeCovid Updatesകേരളത്തിൽ ഇന്ന് 791 പേർക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 791 പേർക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 791 പേർക്ക് കോവിഡ്.

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കണക്കുകൾ ആശങ്കാജനകമായി ഉയർന്നുതന്നെ. 791 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തരത്ത് അതീവ ഗുരുതര സാഹചര്യമാണ്. തീരമേഖലയിൽ രോഗവ്യാപനം രൂക്ഷം. 133 പേരാണു രോഗമുക്തി നേടിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. 532 പേർക്ക് ഇന്ന് സമ്പർക്കം വഴിയാണു രോഗം വന്നത്. അതിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 135, മറ്റു സംസ്ഥാനങ്ങളിൽ‌നിന്ന് 98. ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്‌എസ്‌സി 7. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോർട്ട് ചെയ്തു. തൃശൂർ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധനാ റിപ്പോർട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടില്ല.
ഇന്ന് പോസിറ്റീവ് ആയവർ:
 
തിരുവനന്തപുരം–246
കൊല്ലം–47
പത്തനംതിട്ട–87
ഇടുക്കി–11
ആലപ്പുഴ–57
കോട്ടയം–39
എറണാകുളം–115
തൃശൂര്‍–32
പാലക്കാട്–31
മലപ്പുറം–25
കോഴിക്കോട്–32
വയനാട്–28
കണ്ണൂർ–9
കാസർകോട്–32
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment