മാക് അബുദാബി സ്വീകരണം നൽകി
അബുദാബി : മർകസ് തൊഴിൽ ദാന പദ്ധതിയിലൂടെ പുതുതായി പ്രവാസ ലോകത്തേക്ക് കടന്നു വന്ന മാക് അംഗങ്ങൾക്ക് മാക് അബുദാബി കമ്മിറ്റി മുസഫയിൽ സ്വീകരണം നൽകി. മാക് അബുദാബി കമ്മിറ്റി നേതാക്കളുടെയും മർകസ് അബുദാബി കമ്മിറ്റി നേതാക്കളുടെയും നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം. പുതുതായി അഡ്നോക്കിലേക്ക് ജോലിക്ക് എത്തിയ നൂറോളം വരുന്ന കൂട്ടുകാരെയാണ് മുസഫയിൽ സ്വീകരിച്ചത്. മോട്ടിവേഷൻ ട്രെയിനിങ് സ്പിരിച്വൽ ട്രെയിനിങ് ടെക്നിക്കൽ ട്രെയിനിങ് തുടങ്ങി വിവിധ സെഷനുകൾ സ്വീകരണ പരിപാടിയിൽ അവതരിപ്പിച്ചു. പുതുതായി പ്രവാസ ലോകത്തെത്തുന്നവർക്ക് ഇത്തരം ചേർത്തു പിടിക്കലുകളും പുതിയ ലോകത്തെ ന്നാനോൻമുഖമായ അറിവുകൾ പങ്കു വെച്ച് കൊടുക്കലും മാതൃകാപരമായ പ്രവർത്തനമാണ് എന്ന് സ്വീകരണ യോഗത്തിൽ പുതിയ മാക് അംഗങ്ങൾ അഭിപ്രായപെട്ടു.
പി വി അബൂബക്കർ മൗലവി , നജ്മുദ്ദീൻ സഖാഫി വർക്കല , ഫഹദ് സഖാഫി ചെട്ടിപ്പടി , അമീറലി കല്പകഞ്ചേരി , സൈഫുദ്ദീൻ , നാസർ മാവൂർ, ജാഫർ , ജാബിർ സഖാഫി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി ഹക്കീം പള്ളിയത്ത് സ്വാഗതവും സുഹൈൽ ചെറുവാടി നന്ദിയും പറഞ്ഞു.