യൂത്ത് സോക്കർ ചാമ്പ്യൻസ് 2024 ഡിസംബർ 28 ന് : പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കലാകായിക ജീവകാരുണ്യ സംഘടനയായ അബുദാബി യൂത്ത് ഫോറം കെഫയും സംയുക്തമായി സംഘടിപ്പിക്കുന്ന. ‘യൂത്ത് സോക്കർ ചാമ്പ്യൻസ് 2024’ ഡിസംബർ 28 തീയതി ശനിയാഴ്ച രാത്രി എട്ടുമണി മുതൽ വിവിധ പരിപാടികളോടെ നടക്കും. പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് അബുദാബി മലയാളി സമാജം പ്രസിഡൻറ് സലീം ചിറക്കലും പ്രശസ്ത സിംഗർ കണ്ണൂർ ഷരീഫും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ അബുദാബി യൂത്ത് ഫോറം അംഗങ്ങളായ ജാഫർ റബീഹ്, മുഹമ്മദ് പുതുശ്ശേരി, ഷബീർ ജിമ്മി എന്നിവർ സന്നിഹിതരായിരുന്നു. ഡിസംബർ 28 ശനിയാഴ്ച രാത്രി 8 മണി മുതൽ അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കുന്ന പ്രോഗ്രാമിൽ വ്യത്യസ്ത കലാപരിപാടികളും, വിവിധതരം സ്റ്റാളുകളും ഒരുക്കും.

പത്തു മണി മുതൽ പ്രഗൽഭരായ ഫുട്ബോൾ താരങ്ങളെ അണിനിരത്തി കൊണ്ടുള്ള 16 ടീമുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെവൻസ് ഫുട്ബോൾ ടൂർണമെൻറ് അരങ്ങേറും. പ്രോഗ്രാം ആസ്വദിക്കാൻ എത്തുന്നവർക്ക് കൈ നിറയെ സമ്മാനങ്ങൾ ലഭിക്കാനുള്ള വിവിധതരം കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.