PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമുസാഫിർ എഫ് സി –  ടു ടു ഫോര്‍ അബുദാബി ഫുട്ബോൾ ഇസ ഗ്രൂപ്പ് വിജയികളായി.

മുസാഫിർ എഫ് സി –  ടു ടു ഫോര്‍ അബുദാബി ഫുട്ബോൾ ഇസ ഗ്രൂപ്പ് വിജയികളായി.

മുസാഫിർ എഫ് സി –  ടു ടു ഫോര്‍ അബുദാബി ഫുട്ബോൾ ഇസ ഗ്രൂപ്പ് വിജയികളായി.

അബുദാബി : മുസാഫിർ എഫ് സി യുഎഇയും ടു ടു ഫോര്‍ അബുദാബിയും സംയുക്തമായി നടത്തിയ. ഫുട്ബോൾ ടൂർണമെന്റിൽ ഇസ ഗ്രൂപ്പ് ജേതാക്കളായി.ഗോള്‍ രഹിത സമനിലയായ  കലാശ പോരാട്ടത്തില്‍, പെനാൽറ്റിയിലൂടെയാണ് ഇസ ഗ്രൂപ്പ്, യുണൈറ്റഡ് എഫ്സി കാലിക്കട്ടിനെ തോൽപ്പിച്ചു ജേതാക്കളായത്. അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ വെച്ച് നടന്ന യു എ ഇ 53 നാഷണൽ ഡേ ആഘോഷവും ടു ടു ഫോര്‍ ഫുട്ബോൾ ടൂര്‍ണമെന്റ്ഉം  യുഎഇ നിയമകാര്യ വകുപ്പ് സി ഇ ഒ ഖാലിദ് നാസര്‍ അഹമ്മദ് അല്‍ റഈസി ഉൽഘാടനം ചെയ്തു.  ജെ 12 ഡാൻസ് സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. യു എ ഇ യിലെ  കെഫ യുടെ മേൽന്നോട്ടത്തിലുള്ള 16 മികച്ച ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മികച്ച കളിക്കാരനായി എൽ 7 എഫ്സിയിലെ ഫാസിലിനെയും മികച്ച ഡിഫൻഡർ ആയി എനൽ7  എഫ്സിയിലെ ഗോകുലിനെയും, മികച്ച ഗോൾകീപ്പർ ആയി യുണൈറ്റഡ് എൽ സെവൻഎഫ്സിയിലെ ഗസാലിനെയും തിരഞ്ഞെടുത്തു. അബുദായിലെ പ്രമുഖ നാല്‌ അണ്ടര്‍ 14 കുട്ടികളുടെ ഉള്‍പ്പെടുത്തി നടത്തിയ ഫുട്ബോൾ മല്‍സരത്തില്‍  അല്‍ ഇത്തിഹാദ് അക്കാദമി ജേതാക്കളായി. മികച്ച കളിക്കാരന്‍ ആയി അൽ ഇത്തിഹാദ് അക്കാദമിയിലെ മുഹമ്മദ് സയ്ൻ ദുൽകർനൈനി യെയും മികച്ച ഡിഫന്റർ അഹ്സാൻ യെയും എമർജിംഗ് പ്ലയെർ ആയി റയാൻ നെയും, മികച്ച ഗോൾക്കീപ്പർ ആയി അൽദരബ് എഫ്സിയിലെ റിഷാനെയും തിരഞ്ഞെടുത്തു. വിജയികൾകു ള്ള ട്രോഫി കള്‍ മുസാഫിർ എഫ് സി പ്രസിഡന്റ് സയ്യിദ് ഷഹീർ, ,ജലീല്‍ കുന്നുമ്മല്‍,ഷാഫി യു, സകരിയ ഇബ്രാഹിം, ഡോ ഹമദ് അബ്ദുള്ള സാലിം അല്‍ ജാബിരി ,അലി അൽ ജാബിരി എന്നിവർ ചേര്‍ന്ന് നല്‍കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment