സാരി ലേലത്തിൽ വിജയം കൈവരിച്ചു ലൈലാക്ക് പ്രോപ്പർട്ടീസ്
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ ഒരുക്കിയ കേരളോത്സവത്തിൽ സെന്ററിന്റെ ചരിത്രത്തിൽ ആദ്യമായി വനിത വിഭാഗം സ്പോൺസർ ചെയ്ത രണ്ടു സെറ്റ് സാരികൾ പതിമൂവായിരം ദിർഹമിന് ലേലം ചെയ്യപ്പെട്ടു. കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് മണിക്കൂറുകൾ നീണ്ടുനിന്ന വാശിയേറിയ ലേലത്തിൽ തംബുരു റെസ്റ്ററാന്റിനെയും വേദ ആയുർവേദിക്കിനെയും അവസാന നിമിഷത്തിൽ പിന്തള്ളി ലൈലാക്ക് പ്രോപ്പർട്ടീസ് വിജയത്തിലേക്ക് കുതിച്ചു . ലൈലാക്ക് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ എം. ഐ. ഷാനവാസ് അതിമനോഹരമായി പ്രിന്റ് ചെയ്ത രണ്ടു സെറ്റ് സാരികൾ നിറഞ്ഞ സദസ്സിൽ വച്ചു കെ എസ് സി പ്രവർത്തകരുടെയും മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ സെന്റർ പ്രസിഡന്റ് എ. കെ.ബീരാൻകുട്ടിയിൽ നിന്നു ഏറ്റുവാങ്ങി.