തിരുവനന്തപുരം പെരുമാതുറ സ്വദേശി ശംസുദ്ധീൻ അബുദാബിയിൽ വച്ച് മരണപ്പെട്ടു.
അബുദാബി: തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ശംസുദ്ധീൻ (59) അബുദാബിയിൽ വച്ച് മരണപ്പെട്ടു. കഴിഞ്ഞ 30 വർഷമായി അബുദാബി പെപ്സി കമ്പനിയിലെ ജീവനക്കാരനാണ് ശംസുദ്ധീൻ. 30 വർഷത്തോളം അബുദാബിയിൽ പ്രവാസിയായി കഴിഞ്ഞ ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു ഇനിയുള്ള കാലം നാട്ടിൽ എത്തി ഭാര്യയോടും മക്കളോടും കഴിയാൻ ഉദ്ദേശിച്ചു തിങ്കളാഴ്ച രാത്രി അബുദാബിയിൽ നിന്ന് തിരിക്കാൻ തീരുമാനിച്ചിരുന്നു.
നാട്ടിൽ പോകുന്നതിന് മുന്നോടിയായുള്ള സാധനങ്ങൾ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം അബുദാബിയിലെ മാർക്കറ്റിനുള്ളിൽ നിൽക്കുന്ന നേരമാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം ബനിയസ് മോർച്ചറിയിലേക്ക് മാറ്റി നടപടിക്രമങ്ങൾ പുറത്തയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
നദീറയാണ് ഭാര്യ, അർഫാൻ, ഫർസാന എന്നിവർ മക്കളാണ്.
നദീറയാണ് ഭാര്യ, അർഫാൻ, ഫർസാന എന്നിവർ മക്കളാണ്.