അബുദാബി കണ്ണൂർ ജില്ല കെഎംസിസി ഒരുക്കിയ ഈദ് സംഗമം ശ്രദ്ധേയമായി.
അബുദാബി : തുടർച്ചയായ പന്ത്രണ്ടാം വർഷവും അബുദാബി കണ്ണൂർ ജില്ല കെഎംസിസി പ്രവർത്തകർ ഈദ് ദിനത്തിൽ ഒത്തുകൂടി, ഈദ് നമസ്കാരത്തിന് ശേഷം പരസ്പരം മുസാഫഹത് ചെയ്യാൻ നൂറു കണക്കിന് പ്രവർത്തകർ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ ഈദ് സംഗമത്തിൽ എത്തിച്ചേർന്നു. ഈദ് സംഗമം അബുദാബി കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി യൂസുഫ് സി എച് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി ഈദ് സന്ദേശം കൈമാറി പ്രഭാഷണം നടത്തി. വി കെ പി അബ്ദുള്ള, ഉസ്മാൻ കരപ്പാത്, സാബിർ പി , ശറഫുദ്ധീൻ കുപ്പം, സുനീർ ഇ റ്റി , അധ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി, വി പി മുഹമ്മദ് ആലം, ശംസുദ്ധീൻ നരിക്കോടൻ, അധ്വക്കേറ്റ് മുനാസ് തുടങ്ങിയവർ സംസാരിച്ചു. മഹ്ഫിൽ അബുദാബി ഒരുക്കിയ മുട്ടിപ്പാട്ട് ആസ്വാധനത്തിന് ശേഷം, നാടൻ പ്രാതൽ കഴിച്ചു പ്രവർത്തകർ സന്തോഷം പങ്കുവെച്ചു. സാദിഖ് മുട്ടം അധ്യക്ഷത വഹിച്ചു, ഹസ്സൻ കുഞ്ഞി വട്ടക്കോൽ സ്വാഗതവും, അലി പാലക്കോട് നന്ദിയും പറഞ്ഞു.