സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു
അബുദാബി : പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഊർജ്ജ സംരക്ഷണത്തിനുള്ള പ്രധാന്യം ഉയർത്തികാട്ടി സേവ് ടു സസ്റ്റേൻ ക്യാപെയ്നുമായി ലുലു. യുഎഇ ഊർജ്ജ, അടിസ്ഥാന സൗകര്യവികസന മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ഊർജ്ജ സംരക്ഷണത്തിനായി ഉപഭോക്താക്കൾക്ക് കൂടുതൽ അവബോധം നൽകുകയാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്. ഊർജ്ജസംരക്ഷണത്തിന് പിന്തുണ നൽകുന്ന ഉത്പന്നങ്ങളുടെ പ്രധാന്യം വ്യക്തമാക്കുന്നതിനും പരിസ്ഥി സൗഹൃദമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ക്യാംപെയ്ൻ.
സേവു ടു സസ്റ്റൈന്റെ ഭാഗമായി മികച്ച ഊർജ്ജ കാര്യക്ഷമതയുള്ള ഉത്പന്നങ്ങൾക്ക് ലുലു സ്റ്റോറുകളിൽ മുൻതൂക്കം നൽകും. എൻർജി എഫിഷ്യന്റ് ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോകാതക്കളെ കൂടുതൽ ബോധ്യപ്പെടുത്തും. വീടുകളിൽ ജലസംരക്ഷണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങളും ക്യാപെയ്ന്റെ ഭാഗമായി പങ്കുവയ്ക്കും.
ലുലു സിഇഒ സെയ്ഫി രൂപാവാല യുഎഇ എൻർജി ആൻഡ് പെട്രോളിയം വകുപ്പ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ഷെരീഫ് അൽ ഒലാമ എന്നിവർ ചേർന്ന് സേവ് ടു സസ്റ്റേൻ ക്യാപെയ്ന് തുടക്കംകുറിച്ചു. സുസ്ഥിരത സംരക്ഷണത്തിനുള്ള യുഎഇയുടെ ദൗത്യങ്ങൾക്ക് കരുത്തേകുന്നതാണ് സേവ് ടു സസ്റ്റേൻ ക്യാപെയ്നെന്നും ആളുകൾക്ക് ഊർജ്ജസംരക്ഷണത്തിന്റെ പ്രധാന്യം വ്യക്തമാക്കുകയാണ് ലക്ഷ്യമെന്നും എഞ്ചിനീയർ ഷെരീഫ് അൽ ഒലാമ പറഞ്ഞു. സേവ് ടു സസ്റ്റേൻ ക്യാപെയ്ന് മുന്നിട്ടിറങ്ങിയ ലുലുവിന്റെ നീക്കം പ്രശംസനീയമെന്നും അദേഹം കൂട്ടിചേർത്തു.ലുലു ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, ലുലു അബുദാബി റീജിയൺ ഡയറക്ടർ ടി അബൂബക്കർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.