PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ലൂർ മ്യൂസിയത്തിന്റെ ആരോഗ്യ പങ്കാളിയായി വിപിഎസ് ഹെൽത്ത്കെയർ.

അബുദാബി ലൂർ മ്യൂസിയത്തിന്റെ ആരോഗ്യ പങ്കാളിയായി വിപിഎസ് ഹെൽത്ത്കെയർ.

അബുദാബി ലൂർ മ്യൂസിയത്തിന്റെ ആരോഗ്യ പങ്കാളിയായി വിപിഎസ് ഹെൽത്ത്കെയർ.

അബുദാബി: കോവിഡ് മഹാമാരിക്കിടെ വീണ്ടും സന്ദർശകർക്കായി തുറന്ന അബുദാബിയിലെ ലൂർ മ്യൂസിയം പ്രതിരോധ നടപടികൾ ശക്തമാക്കി. സന്ദർശകർക്കും മ്യൂസിയം ജീവനക്കാർക്കും സുരക്ഷയൊരുക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി മ്യൂസിയത്തിന്റെ ഔദ്യോഗിക ആരോഗ്യപങ്കാളിയായി വിപിഎസ് ഹെൽത്ത്കെയറിനെ തിരഞ്ഞെടുത്തു. കോവിഡിനെ തുടർന്ന് അടച്ചിട്ട മ്യൂസിയം ജൂൺ 24ന് തുറന്നതിനു പിന്നാലെ സന്ദർശകർക്ക് മികച്ച സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ മുൻകരുതൽ നടപടികൾ ശക്തമാക്കുന്നത്.സന്ദർശകരുടെ ശരീര താപനില പരിശോധിക്കുന്ന സ്ഥലത്തെ മുൻകരുതൽ നടപടികൾ, ജീവനക്കാർക്ക് തുടർച്ചയായ കോവിഡ് പരിശോധനകൾ, മ്യൂസിയത്തിലെത്തുന്നവർക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ വിപിഎസ് ഹെൽത്ത്കെയർ വിദഗ്ദർ ലഭ്യമാക്കും. കോവിഡ് പകർച്ച തടയാനുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ മാർഗ നിർദ്ദേശങ്ങൾ മ്യൂസിയത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തുടർച്ചയായ സുരക്ഷാ ഓഡിറ്റുകളും വിപിഎസ് നടത്തും. മികച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന യുഎഇയിലെ ടൂറിസം കേന്ദ്രങ്ങൾക്കുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ ‘ഗോ സേഫ്’ സർട്ടിഫിക്കറ്റ് മ്യൂസിയത്തിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.

പുനഃപ്രവർത്തനം തുടങ്ങിയ സാഹചര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മ്യൂസിയമാക്കി ലൂറിനെ മാറ്റാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് വിപിഎസ് ഹെൽത്ത്കെയറുമായുള്ള പങ്കാളിത്തമെന്ന് ലൂർ അബുദാബി ഡയറക്ടർ മാനുവൽ റബാറ്റെ അറിയിച്ചു. സാധ്യമായ ഏറ്റവും മികച്ച സുരക്ഷ പ്രദാനം ചെയ്യുകയാണ് ഈ യജ്ഞത്തിന്റെ ലക്‌ഷ്യം. ജീവനക്കാർക്കും സന്ദർശകർക്കും സുരക്ഷയും ആരോഗ്യകരമായ അന്തരീക്ഷവും ഒരുക്കുന്നതിനായുള്ള വൈദഗ്ദ്യവും വിഭവങ്ങളും ആരോഗ്യപങ്കാളിയെന്ന നിലയിൽ വിപിഎസ് മ്യൂസിയത്തിന് നൽകും. കലയും വൈദ്യശാസ്ത്രവും കൈകോർക്കുന്ന ഈ നൂതന പങ്കാളിത്തം ത്രസിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അബുദാബിയിലെ ഏറ്റവും പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ ലൂർ മ്യൂസിയവുമായി കൈകോർക്കുന്നതിൽ അഭിമാനമുണ്ടെന്ന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “മ്യൂസിയത്തിലെത്തുന്നവർക്ക് സുരക്ഷയൊരുക്കാനുള്ള എല്ലാ നടപടികളും വിപിഎസ് ഹെൽത്ത്കെയറും ബുർജീൽ ആശുപത്രിയും പ്രദാനം ചെയ്യും. മഹാമാരിയുടെ തുടക്കം മുതൽ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചതിലൂടെ ലഭ്യമായ അനുഭവവും വൈദഗ്ദ്യവും ഇതിനായി ഉപയോഗിക്കും. യുഎഇ ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കുന്നതിനെ തുടർന്നാണ് മ്യൂസിയം വീണ്ടും തുറക്കാനായത്.”യുഎഇ സർക്കാരിന്റെ ദേശീയ സ്‌ക്രീനിംഗ് പദ്ധതിയുടെ ഭാഗമായി മ്യൂസിയത്തിലെ ജീവനക്കാർക്ക് തുടർച്ചയായ കോവിഡ് പരിശോധനകൾ വിപിഎസ് ഹെല്ത്ത്കെയറിനു കീഴിലുള്ള ബുർജീൽ ആശുപത്രി ലഭ്യമാക്കും. രാവിലെ പത്ത് മണിമുതൽ വൈകുന്നേരം ആറര വരെയാണ് മ്യൂസിയത്തിലെ പുതുക്കിയ സന്ദർശക സമയം. സാമൂഹ്യ അകലം ഉറപ്പാക്കാൻ മണിക്കൂറിൽ നിശ്ചിത സന്ദർശകരെ മാത്രമേ അനുവദിക്കൂ. സന്ദർശകർക്ക് മാസ്കും ഗ്ലൗസും നിർബന്ധം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment