PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഈദ് അവധി ദിവസങ്ങളിൽ അപകട മരണങ്ങളൊന്നുമുണ്ടായില്ലെന്ന് അബുദാബി പോലീസ്.

ഈദ് അവധി ദിവസങ്ങളിൽ അപകട മരണങ്ങളൊന്നുമുണ്ടായില്ലെന്ന് അബുദാബി പോലീസ്.

ഈദ് അവധി ദിവസങ്ങളിൽ അപകട മരണങ്ങളൊന്നുമുണ്ടായില്ലെന്ന് അബുദാബി പോലീസ്.

അബുദാബി: ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ എമിറേറ്റിൽ അപകട മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അബുദാബി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അന്താരഷ്ട്ര ട്രാഫിക് മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതിയ റോഡുകളും പാലങ്ങളും ഉപയോഗിച്ചതാണ് അപകട മരണ നിരക്ക് കുറയാൻ കാരണം അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോളിംഗ് ഡയറക്ടറേറ്റ് പറഞ്ഞു. വാഹന ഗതാഗതം നിരീക്ഷിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളിൽ ഉടൻ പ്രതികരിക്കുന്നതിനും ട്രാഫിക് പട്രോളിംഗ് വിഭാഗത്തെ മുഴുവൻ സമയവും റോഡുകളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. റോഡ് ഉപഭോക്താക്കൾ റോഡ് സുരക്ഷാ നിയമം കർശനമായി പാലിക്കണമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment