PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI6 മാസത്തിനുള്ളിൽ അബുദാബിയില്‍ 13,700 ത്തിലധികം നിയമ ലംഘനങ്ങൾ.

6 മാസത്തിനുള്ളിൽ അബുദാബിയില്‍ 13,700 ത്തിലധികം നിയമ ലംഘനങ്ങൾ.

6 മാസത്തിനുള്ളിൽ അബുദാബിയില്‍ 13,700 ത്തിലധികം നിയമ ലംഘനങ്ങൾ.

അബുദാബി :വാഹനങ്ങളുടെ ഇടയില്‍ അകലം പാലിച്ചില്ല, 6 മാസത്തിനുള്ളിൽ അബുദാബിയില്‍ 13,700 ത്തിലധികം നിയമ ലംഘനങ്ങൾ. വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോളിംഗ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. മതിയായ അകലം പാലികാതെ വാഹനം ഓടിച്ചാല്‍ മുന്നിലെ വാഹനം  അപ്രതീക്ഷിതമായി നിര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ തന്‍റെ വാഹനം നിയന്ത്രിക്കാനും സമയബന്ധിതമായി നിർത്താനും കഴിയില്ല. ഇതുമൂലം പിന്നില്‍ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചു വലിയ അപകടങ്ങളിലേക്ക് നയിക്കാന്‍ കാരണമാകും.ഈ വർഷം ആദ്യ പകുതിയിൽ ഏകദേശം 13759  നിയമ ലംഘനങ്ങളാണെന്ന്  മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതിനു രേഖപെടുത്തിയതെന്നു പോലീസ് വ്യക്തമാക്കി.
ചില ഡ്രൈവർമാർ തങ്ങളുടെ മുന്നിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വളരെ അടുത്ത് ഡ്രൈവ് ചെയ്യുകയും വഴി മാറാനായി നിരന്തരം ലൈറ്റ് ഹോണ്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പെരുമാറ്റം മുന്നില്‍ വാഹനം ഓടിക്കുന്ന  ഡ്രൈവറുടെ ശ്രദ്ധ മാറാനും  ഗുരുതരമായ ട്രാഫിക് അപകടങ്ങളിലേക്ക് നയിക്കാനും ഇടയാക്കും.ട്രാഫിക് നിയന്ത്രണ നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് 2017 ലെ ആർട്ടിക്കിൾ (52) ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ നമ്പർ (178) അനുസരിച്ച് നിയമലംഘകരെ അറസ്റ്റ് ചെയ്യുകയോ , 400 ദിർഹവും 4 ട്രാഫിക് പോയിന്റുകളും  പിഴയയായി ചുമത്തുകയോ ചെയ്യാവുന്നതാണ്.ആന്തരികവും ബാഹ്യവുമായ റോഡുകളിൽ ഗതാഗത നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കൂടാതെ നിയമ  ലംഘനം കണ്ടെത്താന്‍ നൂതന ക്യാമറകളും റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment